Advertisment

കൊള്ള സംഘത്തിന്റെ സ്വന്തം നാടെ...നല്ല നമസ്‌ക്കാരം, രാജസ്ഥാനില്‍ ഓള്‍ഡ് മങ്ക് റം ഫുള്ളിന് 455, കേരളത്തിലെ വിലയേക്കാള്‍ 545 രൂപ കുറവ്: ഹരീഷ് പേരടി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

സംസ്ഥാനത്ത് മദ്യവില കൂട്ടാനുള്ള സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് നടന്‍ ഹരീഷ് പേരടി. രാജസ്ഥാനിലെയും കേരളത്തിലെയും മദ്യവില താരതമ്യം ചെയ്താണ് ഹരീഷ് പേരടിയുടെ വിമര്‍ശനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷ് പേരടിയുടെ പ്രതികരണം.

'രാജസ്ഥാനില്‍ നിന്ന് ഇന്ന് ഒരു ഓള്‍ഡ് മങ്ക് റം 750ml വാങ്ങിച്ചു...വില 455/-....കേരളത്തിലെ വിലയില്‍ നിന്ന് 545/- രൂപയുടെ കുറവ്...കൊള്ള സംഘത്തിന്റെ സ്വന്തം നാടെ...നല്ല നമസ്‌ക്കാരം' എന്നാണ് നടന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. രാജസ്ഥാനില്‍ നിന്ന് വാങ്ങിയ ഓള്‍ഡ് മങ്ക് റം കുപ്പിയുടെ ചിത്രവും സംസ്ഥാനത്തെ പുതുക്കിയ മദ്യ നിരക്കും ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്. ലിജോ ജോസ് പെല്ലിശേരി- മോഹന്‍ലാല്‍ ടീം ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് താരം ഇപ്പോള്‍ രാജസ്ഥാനിലുള്ളത്.

അതേസമയം, സംസ്ഥാന ബജറ്റില്‍ മദ്യ വില കൂട്ടിയതോടെ ജനപ്രിയ ബ്രാന്‍ഡുകളുടെ നിരക്ക് ഉയരുമെന്ന് ഉറപ്പായി. മാസങ്ങള്‍ക്ക് മുന്‍പ് മദ്യത്തിന് 10 രൂപ മുതല്‍ 20 രൂപവരെ കൂട്ടിയതിനു പിന്നാലെയാണ് ബജറ്റില്‍ വീണ്ടും വില വര്‍ധിപ്പിച്ചിരിക്കുന്നത്. ഏപ്രില്‍ മുതല്‍ വില വര്‍ധന പ്രാബല്യത്തില്‍ വരും.

500 രൂപ മുതല്‍ 999 രൂപവരെ വിലവരുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപാനിരക്കിലും 1000 രൂപാമുതല്‍ മുകളിലോട്ട് വിലവരുന്ന മദ്യത്തിന് ബോട്ടിലിന് 40 രൂപാനിരക്കിലും ഒരു സാമൂഹ്യ സുരക്ഷാ സെസ്സ് ഏര്‍പ്പെടുത്തി.  400 കോടി രൂപ ഇതിലൂടെ അധികമായി പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി അറിയിച്ചു.

ബെവ്‌കോയുടെ ചില ബ്രാന്‍ഡുകളില്‍ വരുന്ന വില വ്യത്യാസം. ബ്രാന്‍ഡ്, പുതുക്കിയ വില, പഴയ വില ബ്രാക്കറ്റില്‍

ഡാഡിവില്‍സണ്‍750 എംഎല്‍: 700 (680), ഓള്‍ഡ് മങ്ക് 1000 (980), ഹെര്‍ക്കുലീസ് 820 (800), ജവാന്‍ 1000 എംഎല്‍: 630 (610), ജോളി റോജര്‍- 1010 (990), ഒസിആര്‍ 690 (670), ഓഫിസേഴ്‌സ് ചോയ്‌സ് 800 (780), നെപ്പോളിയന്‍ 770 (750), മാന്‍ഷന്‍ ഹൗസ് 1010 (990), ഡിഎസ്പി ബ്ലാക്ക്- 950 (930), ഹണിബീ 850 (830), എംജിഎം 690 (670), റെമനോവ് 920 (900).

Advertisment