ചിന്താശേഷി മരവിച്ചുപോയ നന്ദിയില്ലാത്ത ഒരാൾക്കൂട്ടം മാത്രമായി മലയാളികൾ അധ:പതിക്കുന്നു എന്നതിനുള്ള വ്യക്തമായ തെളിവാണിത് - ഹരി മാധവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു

New Update

publive-image

Advertisment

നിരവധി നിർദ്ധന കുടുംബങ്ങളിലെ കുട്ടികൾക്കുള്ള ഓപ്പറേഷനുകൾ, അതിലുപരി നിർദ്ധനരായ പെൺകുട്ടികളുടെ വിവാഹങ്ങൾ, നിരവധിപേർക്ക് വീടുകൾ എല്ലാം തെരുവിൽ പിരിവെടുക്കാതെ സ്വന്തം പോക്കറ്റിലെ പൈസയെടുത്ത് സാധിച്ചുകൊടുത്തിട്ടുള്ള, ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്ന ഈ മനുഷ്യസ്നേഹിയെ കൈവിട്ട തൃശ്ശൂരിലെ പ്രബുദ്ധ മലയാളികളേ നിങ്ങളൊക്കെ മനുഷ്യരാണോ?

publive-image

ഇദ്ദേഹത്തിനേക്കാൾ എന്ത് ക്വാളിറ്റിയായിരുന്നു അവിടെ മൽസരിച്ച മറ്റ് നേതാക്കൾക്ക് ഉണ്ടായിരുന്നത്? എംപി ഫണ്ടും തന്റെ സാലറിയും അദ്ദേഹം നിങ്ങൾക്കുവേണ്ടി നല്കിയില്ലേ!

നിങ്ങൾക്ക് വേണ്ടി അദ്ദേഹത്തിന്റെ ജീവൻ ചോദിച്ചിരുന്നെങ്കിലും അദ്ദേഹം ഒരുപക്ഷേ തന്നേനേ... ഇത് സാക്ഷരതയല്ല, ഇത് പ്രബുദ്ധരല്ല, ചിന്താശ്ശേഷി മരവിച്ചുപോയ നന്ദിയില്ലാത്ത ഒരാൾക്കൂട്ടം മാത്രമായി മലയാളികൾ അധഃപതിക്കുന്നു എന്നതിനുള്ള വ്യക്തമായ തെളിവാണിത്...

ഇത് വിവേകാനന്ദന്റെ ഭ്രാന്താലയമല്ല... കുറേ അടിമകളുടെ ആലയം.

voices
Advertisment