സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
ഇന്ത്യന്‍ ക്രിക്കറ്റ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ട്യയുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. പുറം വേദനയെത്തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്.
Advertisment
താരം തന്നെയാണ് ശസ്ത്രക്രിയ യുടെ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ശസ്ത്രക്രിയ വിജയമായിരുന്നുവെന്നും, ഉടന്‍ തിരിച്ചെത്തുമെന്നും താരം ട്വിറ്ററിലൂടെ അറിയിച്ചു.
അഞ്ച് മാസം വിശ്രമം വേണ്ടതിനാല്‍ ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ് മല്‍സരങ്ങള്‍ താരത്തിന് നഷ്ട്ടമാകും. ശസ്ത്രക്രിയ ഉള്ളതിനാലാണ് താരത്തെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടെസ്റ്റ് മല്‍സരത്തില്‍ നിന്ന് ഒഴിവാക്കിയത്. ടി20 മല്‍സരത്തില്‍ കളിച്ചിരുന്നു.