ഡല്‍ഹി: ഹരിയാനയില്‍ ബിജെപി ഭൂരിപക്ഷം കടക്കുമ്പോഴും ആത്മവിശ്വസം കൈവിടാതെ ഭൂപീന്ദര്‍ സിംഗ് ഹൂഡ. സംസ്ഥാനത്ത് കോണ്‍ഗ്രസ് വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം.
ബിജെപി ഭൂരിപക്ഷം കടന്നെങ്കിലും സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി വിജയിക്കുമെന്നതില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും മുഖ്യമന്ത്രിസ്ഥാനം പാര്‍ട്ടിയുടെ ഉന്നതര്‍ തീരുമാനിക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
വിജയത്തിന്റെ ക്രെഡിറ്റ് പാര്‍ട്ടിക്കും രാഹുല്‍ ഗാന്ധിക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കും എല്ലാ പാര്‍ട്ടി നേതാക്കള്‍ക്കും ഹരിയാനയിലെ ജനങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.