ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 9 സീറ്റുകള്‍ നേടി ബിജെപി: ഹരിയാനയിലെ ജുലാന നിയമസഭാ മണ്ഡലത്തില്‍ ബിജെപിയെ ഞെട്ടിച്ച് വിനേഷ് ഫോഗട്ട്: 65,080 വോട്ടുകള്‍ക്ക് വിജയിച്ചു

കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് ഇതുവരെ എട്ട് സീറ്റുകളില്‍ വിജയിച്ചു.

New Update
vinesh Untitledamb

ഡല്‍ഹി: ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഇതുവരെ നേടിയത് ഒമ്പത് സീറ്റുകള്‍. ജമ്മു നോര്‍ത്ത്, ഉധംപൂര്‍ ഈസ്റ്റ്, ബസോഹ്ലി, ചെനാനി, ബില്ലവാര്‍, പദ്ദര്‍-നാഗ്സെനി, സുചേത്ഗഡ്, രാംനഗര്‍, ജമ്മു വെസ്റ്റ് എന്നിവയാണ് ബിജെപി നേടിയ സീറ്റുകള്‍.

Advertisment

ഹരിയാനയിലെ ജുലാന നിയമസഭാ മണ്ഡലത്തില്‍ ഗുസ്തി താരവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ വിനേഷ് ഫോഗട്ട് 65,080 വോട്ടുകള്‍ക്ക് വിജയിച്ചു. ഒളിമ്പിക്സ് മെഡല്‍ ജേതാവിന്റെ രാഷ്ട്രീയത്തിലേക്കുള്ള കന്നി പ്രവേശനമാണിത്. ഹരിയാനയില്‍ കോണ്‍ഗ്രസ് ഇതുവരെ മൂന്ന് സീറ്റുകള്‍ നേടിയിട്ടുണ്ട്.

ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് ഇതുവരെ എട്ട് സീറ്റുകളില്‍ വിജയിച്ചു. ട്രെഹ്ഗാം, ഗുരേസ്, ഹസ്രത്ബാല്‍, ലാല്‍ ചൗക്ക്, സാദിബാല്‍, ബുദ്ഗാം, ഡിഎച്ച് പോറ, ഖാന്‍സാഹിബ് എന്നിവയാണ് നാഷണല്‍ കോണ്‍ഫറന്‍സ്  വിജയിച്ച സീറ്റുകള്‍.

ജമ്മു കശ്മീരിലെ രജൗരി നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇഫ്തികാര്‍ അഹമ്മദ് 28,923 വോട്ടുകള്‍ക്ക് വിജയിച്ചു. ബി.ജെ.പി.യുടെ എതിരാളിയായ വിബോദ് കുമാര്‍ 27,519 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി.