/sathyam/media/media_files/LIsxg56VrqBjqDMiRmVL.jpg)
ഡല്‍ഹി: ഹരിയാനയിലെയും ജമ്മു കശ്മീരിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തിരഞ്ഞെടുപ്പ് ഫലസൂചനകളെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡാറ്റ പ്രകാരം ടിവിയില്‍ കാണിക്കുന്ന റൗണ്ടുകളുടെ എണ്ണത്തിലും യഥാര്‍ത്ഥ റൗണ്ടുകളുടെ എണ്ണത്തിലും പൊരുത്തക്കേടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇലക്ഷന്‍ കമ്മീഷന്റെ ഡാറ്റ പിന്നിലാണെന്നും അവര്‍ ഇപ്പോഴും 4, 5 റൗണ്ടുകളില്‍ നിന്നുള്ള ഡാറ്റയാണ് കാണിക്കുന്നതെന്നും യഥാര്‍ത്ഥത്തില്‍ 11 റൗണ്ടുകള്‍ എണ്ണിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ഡാറ്റ പ്രദര്‍ശിപ്പിക്കുന്നതിനും അപ്ലോഡ് ചെയ്യുന്നതിനും കാലതാമസം വരുത്തി പ്രാദേശിക ഭരണകൂടത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ബിജെപി ശ്രമിക്കുകയാണോ എന്നും അദ്ദേഹം ചോദിച്ചു.
ജമ്മുകാശിമീരില്‍ ഓരോ റൗണ്ടും എണ്ണുമ്പോള്‍ തത്സമയ ഡാറ്റ ലഭിക്കുന്നുവെന്നും എന്നാല്‍ ഹരിയാനയില്‍ അങ്ങനെയല്ലെന്നും അദ്ദേഹം ആരോപിച്ചു.
#WATCH | On Haryana, J&K election trends, Congress leader Pawan Khera says, "There is a mismatch in the actual number of rounds counted and the number of rounds being shown on the television through the Election Commission data. The EC data is lagging behind, they are still… pic.twitter.com/LROgMXa9VC
— ANI (@ANI) October 8, 2024
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us