New Update
/sathyam/media/media_files/JwZNBHXcJ8iXMiH2pLEl.jpg)
ഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടെണ്ണല്‍ മന്ദഗതിയിലാണെന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ ആരോപണത്തിന് മറുപടിയുമായി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത്.
Advertisment
ഫലങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിലെ മന്ദഗതിയിലാണെന്ന നിങ്ങളുടെ അടിസ്ഥാനരഹിതമായ ആരോപണത്തെ സാധൂകരിക്കാൻ രേഖകളില്ല.
നിയമാനുസൃത സ്‌കീം അനുസരിച്ച് സ്ഥാനാര്‍ത്ഥികളുടെയും നിരീക്ഷകരുടെയും മൈക്രോ ഒബ്‌സര്‍വര്‍മാരുടെയും സാന്നിധ്യത്തിലാണ് ഹരിയാനയിലും ജമ്മു കശ്മീരിലും മുഴുവന്‍ വോട്ടെണ്ണല്‍ പ്രക്രിയയും നടക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.