Advertisment

ഹാഷിം അംല അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഹാഷിം അംല അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. വ്യാഴാഴ്ച അപ്രതീക്ഷിതമായാണ് അംല വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ദക്ഷിണാഫ്രിക്കയുടെ മുന്‍നിര ടെസ്റ്റ്, ഏകദിന ബാറ്റ്സ്മാനാണ് 36കാരനായ അംല. ലോകകപ്പില്‍ പ്രതീക്ഷിച്ച ഫോമിലേക്ക് ഉയരാന്‍ സാധിക്കാത്തതിന് പിന്നാലെയാണ് അംലയുടെ വിരമിക്കല്‍ പ്രഖ്യാപനം. നിലവില്‍ ലോക ക്രിക്കറ്റിലെ എണ്ണപ്പെട്ട ബാറ്റ്സ്മാന്‍മാരില്‍ ഒരാളാണ് അംല.

ദക്ഷിണാഫ്രിക്കക്കായി 124 ടെസ്റ്റ്, 181 ഏകദിനം, 44 ട്വന്‍റി20 മത്സരങ്ങളില്‍ കളിച്ചു. ടെസ്റ്റില്‍ 46.64 ശരാശരിയില്‍ 9282 റണ്‍സ് നേടി. 28 ടെസ്റ്റ് സെഞ്ച്വറിയും 41 അര്‍ധ സെഞ്ച്വറികളും അംല സ്വന്തം പേരില്‍ കുറിച്ചു. പുറത്താകാതെ നേടിയ 311 റണ്‍സാണ് ടോപ് സ്കോര്‍. 181 ഏകദിന മത്സരങ്ങളില്‍നിന്നായി 49.46 ശരാശരിയില്‍ 8113 റണ്‍സ് നേടി. 27 സെഞ്ച്വറിയും 39 അര്‍ധസെഞ്ച്വറിയും ഏകദിനത്തില്‍ കുറിച്ചു. ഉയര്‍ന്ന് സ്കോര്‍ 159. വളരെ വേഗത്തില്‍ 25 ഏകദിന സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കിയ താരമാണ് അംല. 1277 റണ്‍സാണ് ട്വന്‍റി 20യില്‍ നേടിയത്.

Advertisment