Advertisment

നിറം മങ്ങുന്ന പ്രവാസി ഭാരത് സമ്മേളനങ്ങൾ - ഹസ്സൻ തിക്കോടി

author-image
സണ്ണി മണര്‍കാട്ട്
Updated On
New Update

publive-image

മാധ്യമങ്ങളുടെയും പ്രവാസി സംഘടനകളുടെയും അത്ര വലിയ കൊട്ടിഘോഷങ്ങളില്ലാതെ മറ്റൊരു പ്രവാസി ഭാരത് ഇന്ന് (ജനവരി 9-ന്) നടക്കുകയാണ്. കോവിഡ് കാലമായതിനാൽ ഇത്തവണ ഈ സമ്മേളനം വേർച്ചൽ പ്ലാറ്റഫോമിലാണ് നടക്കുന്നത്. അതുകൊണ്ടു തന്നെ അണിഞ്ഞൊരുങ്ങി, പഞ്ചനക്ഷത്ര തയ്യാറെടുപ്പോടെ പ്രവാസികളിൽ ആരുംതന്നെ ഇന്ത്യയിലേക്ക് വരുന്നില്ല.

Advertisment

2003-ൽ വാജ്‌പേയ് സർക്കാർ തുടങ്ങിവെച്ച പ്രവാസി ഭാരത് ദിവസ് എല്ലാ അർത്ഥത്തിലും പ്രവാസികളുടെ ഉന്നമനത്തിനും അവരുടെ പരശ്ശതമായ പ്രശ്ന പരിഹാരങ്ങൾക്കും വേണ്ടിയായിരുന്നു. വർഷത്തിലൊരിക്കൽ പ്രവാസികളെ ഇന്ത്യയിലേക്ക് വിളിച്ചുവരുത്തി പ്രവാസത്തിന്റെ സങ്കീർണമായ പ്രശനങ്ങളും പ്രയാസങ്ങളും നേരിട്ട് ചർച്ച ചെയ്യുകയും അതോടൊപ്പം ഇന്ത്യയുടെ സാമ്പത്തവ്യവസ്ഥക്കു പ്രവാസികളുടെ പങ്കുകൾ ആരായുകയുമായിരിന്നു വാജ്‌പേയ് സർക്കാർ ഉദ്ദേശിച്ചത്.

എന്നാൽ അന്നുമുതലിന്നുവരെ നടന്ന ഓരോ “പ്രവാസി ഭാരത്” സമ്മേളനങ്ങളും പ്രവാസിയുടെ കാതലായ പ്രശ്നങ്ങളിലേക്കു ശ്രദ്ധ ചെലുത്തുകയോ താഴെക്കിടയിലുള്ള അവരുടെ പ്രതിനിധികളെ പങ്കെടുപ്പിക്കുകയോ ചെയ്തിട്ടില്ലെന്നതാണ് യാഥാർത്യം.

ഓരോ തവണയും ഒരു പ്രത്യക തീം തെരെഞ്ഞെടുത്തു അതുമായി ബന്ധപ്പെട്ട ചർച്ചകളും സമ്മേളനങ്ങളും നടത്തുക പതിവായിരുന്നു. ഇത്തവണയും തെരെഞ്ഞെടുത്ത തീം അതി

മനോഹരമാണ് “Contributing to Aatmanirbhar Bharat”. കഴിഞ്ഞ പതിനാലു വർഷങ്ങളിലും വളരെ അർത്ഥവത്തായ തീമുകൾ പ്രഖ്യാപിച്ചിരുന്നു.

മൂന്നു ദിവസങ്ങളിലായി പഞ്ചനക്ഷത്രഹോട്ടലുകളിലെ പ്രൗഢഗംഭീരമായ കൺവെൻഷൻ

ഹാളുകളിരുന്നു വാതോരാതെ വന്നവരും സർക്കാർ പ്രതിനിധികളും സംസാരിച്ചിരുന്നു.  സർക്കാർ ചെലവിൽ ഭക്ഷണവും താമസവും ഒരുക്കുന്നതുകൊണ്ടു പ്രവാസി സംഘടനകളുടെ പ്രതിനിധികളും പ്രവാസി കച്ചവട തല്പരരും ഇവിടെ ഒത്തുകൂടിയിരുന്നു.

പക്ഷെ നാളിതുവരെ കാര്യമായ ഒന്നും സമ്മേളനാനന്തരം നടന്നതായി അറിയില്ല. സർക്കാർ ചെലവിൽ കാട്ടിക്കൂട്ടിയ കുറെ മാമാങ്കങ്ങൾ എന്നതിലുപരി സാധാരണക്കാരായ പ്രവാസിയെ ലക്ഷ്യം വെച്ചുകൊണ്ടായിരുന്നില്ല ഇത്തരം പ്രവാസ സംഗമങ്ങൾ.

95 ശതമാനം വരുന്ന സാധാരണ പ്രവാസികളുടെ പ്രശ്നങ്ങൾ എവിടെയും തൊടാതെ അവരെ വീണ്ടും സ്വപ്നലോകത്തേക്കു തള്ളിവിട്ടു. മറ്റുചിലർ സൂട്ടും കോട്ടുമണിഞ്ഞെത്തി ആദരിക്കപ്പെടും അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്യുന്ന രസകരമായ കാഴ്ചകൾ

പ്രവാസികളിൽ അവമതിപ്പുളവാക്കുന്നു.

വിലകുറഞ്ഞ പതിവ് രാഷട്രീയ കച്ചവടം അവിടെയും നടക്കുന്നു. പ്രവാസത്തിന്റെ നോവും നൊമ്പരവും അനുഭവിക്കുന്ന സാധാരണക്കാരിൽ സാധാരണക്കാരായ പട്ടിണിപാവങ്ങളായ പ്രവാസിയുടെ യാതൊരു പ്രശനങ്ങളും മുഖവിലക്കെടുക്കുകയോ അവക്ക് പരിഹാരം കാണാൻ

ശ്രമിക്കുകയോ ചെയ്തിട്ടില്ല.

ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ രഹിതരാവുന്നവരുടെ എണ്ണം പതിന്മടങ്ങ് വർധിക്കുകയാണ്.

കഴിഞ്ഞ ഒരു വർഷമായി കൊറോണയുടെ നീരാളിപ്പിടുത്തത്തിലമർന്നു ജീവിക്കുകയാണ് ഭൂരിഭാഗം പ്രവാസികളും. ഗൾഫ് രാജ്യങ്ങളുടെ ചുറ്റുവട്ടത്തിൽ നടക്കുന്ന അസ്ഥിരതയും സ്വദേശിവൽക്കരണവും കോവിഡ് വരുത്തിവെച്ച സാമ്പത്തിക അസ്ഥിരതയും എണ്ണയുടെ വിലത്തകർച്ചയും കാരണം ഗൾഫ് മേഖലയിലധിവസിക്കുന്നവരുടെ ആകുലതക്കും അങ്കലാപ്പിനും ശക്തിയേറിവരികയാണ്.

കൊറോണക്കാലത്തു എല്ലാം ഇട്ടെറിഞ്ഞു തൊഴിൽ നഷ്ട്ടപ്പെട്ടു തിരിച്ചെത്തിയവരുടെ പുനരധിവാസംപോലും ചർച്ചചെയ്യപ്പെടാൻ അധികാരികൾക്ക് സമയമില്ലാതെപോവുന്നു. എണ്ണിയാൽതീരാത്തത്ര പ്രശ്നങ്ങളുമായാണ് ഓരോ പ്രവാസിയും കഴിഞ്ഞുകൂടുന്നത്.

അവരുടെ ക്ഷേമത്തിനായുണ്ടാക്കിയ “നോർക്കയും” കേവലം നോക്കുകുത്തിയായി മാറുന്ന കാഴ്ചയാണ് നാമിന്നു കണ്ടുകൊണ്ടിരിക്കുന്നത്.

ഇനി എന്നാണ് നമ്മുടെ സർക്കാർ സംവിധാനങ്ങൾ പ്രവാസികൾക്കായി വാതനയങ്ങൾ തുറക്കുക. അവരുടെ നീറുന്ന പ്രശ്നങ്ങൾക്ക് എന്നാണൊരു പരിഹാരം കണ്ടെത്തുക?

വിമാനക്കൂലിയിലെ ക്രമാതീതമായ വർധനവും, വെറും കൈയ്യോടെ തിരിച്ചെത്തുന്നവരുടെ പുനരധിവാസവും, അവരുടെ ചികിത്സയും തുടർജീവിതവും വെറുമൊരു മരീചികപോലെ നീണ്ടു പോവുന്നു.

ഈ അവസ്ഥയിൽ നിന്നുള്ള മോചനത്തിനായി പ്രവാസികൾ മുട്ടാത്ത വാതിലുകളില്ല. പ്രവാസികൾ ഒരു സംഘടിത ശ്കതിയല്ലാത്ത കാലത്തോളം അവരെ പറഞ്ഞു പറ്റിക്കുന്ന സംവിധാനം തുടരും. അവർക്കുവേണ്ടി വാദിക്കാനിറങ്ങിപ്പുറപ്പെടുന്ന സംഘടനകളാവട്ടെ, പേരെടുത്ത വ്യകതികളാവട്ടെ സർക്കാരിനുമുമ്പിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്നു. അത്തരക്കാരെ വേണ്ടുവോളം തൃപ്തിപ്പെടുത്താനുള്ള മാന്ത്രിക ശ്കതി സർക്കാരിൽ നിലനിൽക്കുന്ന കാലത്തോളം പ്രവാസികൾ സ്വപനലോകത്തുതന്നെ ജീവിക്കേണ്ടി വരും.

-ഹസ്സൻ തിക്കോടി

ഫോണ്‍: 9747883300

hassanbatha@gmail.com

 

voices
Advertisment