/sathyam/media/post_attachments/35nIX7HK5VLQFr7mkHq2.jpg)
ഷിക്കാഗോ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ ദൈവാലയ വികാരി, ഇന്ത്യയിലെ വടക്ക് കിഴക്ക് സംസ്ഥാനമായ അരുണാചൽ പ്രദേശിലെ, മിയാവ് രുപതയിൽ, ഹസ്സി റുസ്സയിൽ സെന്റ് ജോസഫ് ദൈവാലയം നിർമ്മിച്ച് നൽകി.
2021 ഫെബ്രുവരി 14 ന്, ഈ പുതിയ ദൈവാലയത്തിന്റെ ആശീർവാദകർമ്മം നടത്തി ദൈവാലയ ശുശ്രുഷകൾ ആരംഭിച്ചു. റവ. ഫാ. ഏബ്രഹാം മുത്തോലത്തിന്റെ പൗരോഹിത്യ റൂബി (40) ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് ഈ ദൈവാലയം നിർമ്മിച്ചു നൽകിയത്.
ഇതിനു പുറമെ മിയാവ് രൂപതയിൽ ഖസം മൊസ്സാഗിൽ വി. പത്രോസ് പൗലോസ് ദൈവാലയം, ഡിയുണിൽ സെന്റ് ജൂഡ് ദൈവാലയം, ലോങ്‌ഡിങ്ങിൽ സെന്റ് ഡോൺ ബോസ്‌കോ ദൈവാലയം, കോറളാങ് വില്ലേജിൽ ഫാ. ക്രീക്കിന്റെയും, ഫാ. ബൗറിയുടേയും ഓർമ്മക്കായി റ്റെസൂ പാരീഷ് എന്നിവ നിർമ്മിച്ച് നല്കുകയും ചെയ്തിട്ടുണ്ട്. ഇവ കൂടാതെ ക്രൈസ്റ്റ് ദി ലൈറ്റ് കത്തീഡ്രൽ ദൈവാലയത്തിൽ 36 അടി ഉയരത്തിലുള്ള ഈശോയുടെ പ്രതിമയും സ്ഥാപിച്ച് നൽകിയിട്ടുണ്ട്.
-ബിനോയി സ്റ്റീഫൻ കിഴക്കനടി (പിആർഓ)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us