New Update
മലപ്പുറം : വാക്സിനുകൾ ഞങ്ങളെ കൂടുതൽ അടുപ്പിക്കുന്നു എന്ന സന്ദേശവുമായി കേരളം മുതൽ കാശ്മീർ വരെ യാത്ര ചെയ്യുന്ന എച് ബി സി മൂന്നിയൂർ ക്ലബ് പ്രവർത്തകനും, കെ പി എസ് ടി എ മെമ്പറുമായ എ വി അർഷാദ് മാഷിന് ക്ലബ്ബിന്റെ നേതൃത്വത്തിൽ യാത്രയപ്പ് നൽകി. ക്ലബ് വൈസ് പ്രസിഡന്റ് സിറാജ് മൂന്നിയൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അർഷദിന് മുൻ സെക്രട്ടറി അക്ബർ മാസ്റ്റർ പൊന്നാട അണിയിച്ചു.ക്ലബ് ട്രഷറർ അസ്‌ലം യാത്രക്ക് ഫ്ലാഗ് ഓഫ് ചെയത പരിപാടിയിൽ സനൂഫ് റഹ്മാൻ, അഫ്ളൽ വി, മൻസൂർ, ഫബീർ, ഷബീറലി, ഷുഹൈബ്, നസീഫ്, ആഷിഖ്, ഹാരിസ് എന്നിവർ പങ്കെടുത്തു.
Advertisment
റിപ്പോർട്ട്:മനോജ് മലപ്പുറം