New Update
Advertisment
കോട്ടയം: നെടുംകുന്നം പുന്നവേലി പള്ളിയുടെ കുരിശടിയിലെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. പുന്നവേലി ചെറുപുഷ്പം പള്ളിയുടെ പത്തായപ്പാറ കുരിശടിക്കു മുന്നിൽ സ്ഥാപിച്ച നേർച്ചപ്പെട്ടിയുടെ പൂട്ട് തകർത്താണ് മോഷണം നടന്നത്.
ഇന്നലെ രാവിലെ ഇതുവഴിയെത്തിയ വഴിയാത്രക്കാരനാണ് പൂട്ട് തകർന്നത് ആദ്യം കണ്ടത്. പിന്നീട് വിവരം പള്ളി അധികൃതരെ അറിയിക്കുകയായിരുന്നു.ഞായറാഴ്ച നേർച്ചപ്പെട്ടിയിൽ നിന്നു പള്ളി അധികൃതർ പണം എടുത്തു മാറ്റിയിരുന്നു.
അതിനാൽ വലിയ തുക നഷ്ടപ്പെട്ടിട്ടില്ലെന്നാണ് കരുതുന്നത്. കറുകച്ചാൽ പൊലീസ് പരിശോധന നടത്തി. കോട്ടയം, പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശമായതിനാൽ പുന്നവേലി, ഇടത്തിനാട്ടുപടി ഭാഗത്ത് പൊലീസ് പട്രോളിങ് കാര്യക്ഷമമല്ലെന്ന് പരാതിയുണ്ട്.