വിയർപ്പ് നാറ്റം ഇഷ്ടമുള്ളവർ ഉണ്ടാവില്ല. അത് എന്നും ഒരു ശല്യമായി തന്നെയാണ് നാം കാണാറുള്ളത്. എന്നാൽ മനുഷ്യന്റെ വിയർപ്പിൽ നിന്ന് ശേഖരിക്കുന്ന ദുർഗന്ധം ചില മാനസികാരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉപയോഗിക്കാമെന്നാണ് പുതിയ പഠനം പറയുന്നത്.
/sathyam/media/post_attachments/A3TurvCbpiI4WL0fNOpq.jpg)
യൂറോപ്യൻ സൈക്യാട്രിക് അസോസിയേഷനാണ് (ഇപിഎ) പഠനം നടത്തിയത്. കക്ഷത്തിലെ വിയർപ്പിൽ നിന്ന് ശേഖരിക്കുന്ന ദുർഗന്ധം ഉത്കണ്ഠ കുറയ്ക്കുമെന്ന് ഗവേഷകർ തെളിയിച്ചിട്ടുണ്ട്. ഈ കീമോ-സിഗ്നലുകളെ മൈന്‍ഡ്‌ഫുള്‍നെസ് തെറാപ്പിയുമായി സംയോജിപ്പിച്ചാല്‍ മികച്ച ഫലങ്ങള്‍ ലഭിക്കും എന്നാണ് പ്രാഥമിക പഠന ഫലങ്ങള്‍ തെളിയിക്കുന്നത്.
ഇതുവഴി ഉത്കണ്ഠ അകറ്റാനുമാകും. മൈന്‍ഡ്‌ഫുള്‍നെസ് തെറാപ്പിയിലൂടെ മാത്രം നേടാവുന്നതിനേക്കാള്‍ മികച്ച ഫലങ്ങള്‍ ഇതിന് ഉണ്ടാക്കാനാകുമെന്നും സ്റ്റോക്ക്‌ഹോമിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകയും പഠനത്തില്‍ പങ്കാളിയുമായ എലിസ വിഗ്ന പറഞ്ഞു.
സന്നദ്ധപ്രവര്‍ത്തകരില്‍ നിന്ന് വിയര്‍പ്പ് സാമ്ബിളുകള്‍ ശേഖരിച്ച്, ഉത്കണ്ഠക്കുള്ള ചികിത്സയ്ക്കെത്തിയ രോഗികളില്‍ പരീക്ഷിക്കുകയായിരുന്നു. ഈ വിയര്‍പ്പ് സാമ്ബിളുകളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത കീമോ-സിഗ്നലുകള്‍ വഴിയാണ് ചികില്‍സ നടത്തിയത്.
സോഷ്യല്‍ ആക്സൈറ്റി ചികില്‍സക്കെത്തിയ 15 നും 35 നും ഇടയില്‍ പ്രായമുള്ള 48 സ്ത്രീകളിലാണ് പഠനം നടത്തിയത്. 16 പേര്‍ വീതമുള്ള മൂന്ന് ഗ്രൂപ്പുകളായി ഇവരെ തരം തിരിച്ചിരുന്നു. മനുഷ്യശരീരത്തിന്റെ ഗന്ധം ശ്വസിച്ചപ്പോള്‍ പഠനത്തിന് വിധേയരായ വ്യക്തികളിലെ ഉത്കണ്ഠയില്‍ 39 ശതമാനം കുറവുണ്ടായതായി തങ്ങള്‍ കണ്ടെത്തിയതായും എലിസ കൂട്ടിച്ചേര്‍ത്തു.