വാട്ടർ ബോട്ടിലുകളിൽ മാരകമായ ബാക്ടീരിയകൾ കണ്ടെത്തിയതായി പഠനം; വെള്ളക്കുപ്പികളിൽ ടോയ്‌ലറ്റ് സീറ്റുകളേക്കാൾ 40,000 മടങ്ങ് ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട് എന്ന് റിപ്പോർട്ട്

author-image
Gaana
New Update

വാട്ടർ ബോട്ടിലുകളിൽ മാരകമായ ബാക്ടീരിയകൾ കണ്ടെത്തിയതായി പഠനം. യുഎസ് ആസ്ഥാനമായ വാട്ടർഫിൽറ്റർഗുരു ഡോട്ട് കോമിലെ ഒരു സംഘം നടത്തിയ ഗവേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ ഉണ്ടായത്.

Advertisment

publive-image

വെള്ളക്കുപ്പികളിൽ ടോയ്‌ലറ്റ് സീറ്റുകളേക്കാൾ 40,000 മടങ്ങ് ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. സ്‌പൗട്ട് ലിഡ്, സ്ക്രൂ ടോപ്പ് ലിഡ്, സ്‌ട്രോ ലിഡ്, സ്‌ക്വീസ് ടോപ്പ് ലിഡ് എന്നിങ്ങനെ വിവിധ തരം കുപ്പികൾ ഗവേഷകർ പരിശോധിച്ചപ്പോൾ ഗ്രാം നെഗറ്റീവ് റോഡ്‌സ്, ബാസിലസ് എന്നീ രണ്ട് തരം ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി.

എന്നാല്‍ ഈ ബാക്ടീരിയകള്‍ മനുഷ്യന് വലിയ രീതിയില്‍ ഉപദ്രവം ചെയ്യുന്നില്ലെന്നാണ് ഓസ്ട്രേലിയന്‍ കാത്തലിക് യൂണിവേഴ്സിറ്റി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും ഹോര്‍ഡിംഗ് ഡിസോര്‍ഡര്‍ വിദഗ്ധനുമായ അസോസിയേറ്റ് പ്രൊഫസര്‍ കിയോങ് യാപ്പ് പറയുന്നത്.

പുനരുപയോഗിക്കാവുന്ന കുപ്പികള്‍ ദിവസത്തില്‍ ഒരിക്കലെങ്കിലും ചൂടുള്ള സോപ്പുവെള്ളത്തില്‍ കഴുകുകയും ആഴ്ച്ചയില്‍ ഒരിക്കലെങ്കിലും അണുവിമുക്തമാക്കുകയും ചെയ്യുന്നതിലൂടെ അണുബാധ കുറയ്ക്കാന്‍ സാധിക്കും എന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.

ഗ്രാം നെഗറ്റീവ് ബാക്ടീരിയകള്‍ കൊണ്ട് ഉണ്ടാകുന്ന അണുബാധകളെ ആന്റി ബയോട്ടിക്കുകള്‍ ഉപയോഗിച്ച് പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ചില ബാസിലസ് ബാക്ടീരിയകള്‍ ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതാണ്.

കുപ്പികളുടെ ശുചിത്വം മറ്റ് ഉപകരണങ്ങളുടേതുമായി താരതമ്യപ്പെടുത്തുമ്പോള്‍, അവയില്‍ അടുക്കളയിലെ സിങ്കിന്റെ ഇരട്ടി അണുക്കള്‍ ഉണ്ട്. കംപ്യൂട്ടര്‍ മൗസിലുള്ളതിനേക്കാള്‍ നാലിരട്ടി ബാക്ടീരിയകളും വളര്‍ത്തു മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്ന പാത്രത്തേക്കാള്‍ 14 മടങ്ങ് ബാക്ടീരിയകളും ഒരു വെള്ളക്കുപ്പിയില്‍ ഉണ്ടെന്ന് ഗവേഷണം പറയുന്നു.

Advertisment