ദമ്മാം: ആധുനിക ലോകത്തിൽ പിടിമുറുക്കുന്ന ക്യാൻസർ രോഗത്തെ വെല്ലുവിളികളും ചികിത്സാ വിധികളും ആസ്പ ദമാക്കി വൻ ബോധവത്കരണ യജ്ഞത്തിനു തയ്യാറെടുക്കുകയാ ണു ലുലു ഗ്രൂപ്പ് കിഴക്കൻ പ്രവിശ്യാ ഘടകവും ഇന്ത്യൻ ഓവർസ്സീസ് ഫെഡറേഷനും. ക്യാൻസറുകളിൽ തന്നെ തലയിലെ ക്യാൻസറുകളിൽ വിശേഷിച്ചും വായിലെ ക്യാൻസർ വ്യാപക മായ തലത്തിൽ സജീവമായ ഇടപെടലുകൾ നടത്തി ഈ മേഖല യിൽ പ്രതിരോധപ്രവർത്തനങ്ങളും ബോധവത്കരണ പരിപാടി കളും ലക്ഷ്യം വച്ച് ലുലുവിന്റെ വിവിധ ഔട്ട് ലറ്റുകൾ കേന്ദ്രീകരിച്ച് രോഗ നിർണ്ണയ ക്യാബുകളും പഠന ക്ലാസ്സുകളും നടക്കും.
/sathyam/media/post_attachments/fZ6OrPMzkNOfzge8qiY5.jpg)
ശാരീരിക കോശങ്ങൾക്ക് ജനിതകപരമായ വ്യതിയാനങ്ങൾ കൊണ്ട് ഉണ്ടാകുന്ന അർബുദത്തിനു തനത് ഭക്ഷണ രീതിക ളിലുണ്ടായ മാറ്റവും പാശ്ചാത്യ ജീവിത രീതികളോടുള്ള അമിതാ ഭിമുഖ്യവും വ്യായാമ രഹിത ജീവിതവും മൂലകാര ണമാകുന്നു എന്നത് ഈ രംഗത്തെ കൂടുതൽ ശ്രദ്ധക്ക് വിഷയീഭവിക്കുകയാ ണു. പ്രവാസീ ജനതയിൽ വിശേഷിച്ചും പുരുഷന്മാരിൽ വായി ലെ ക്യാൻസർ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ലുലുവിന്റെ നേത്യത്വത്തിൽ ആരംഭം കുറിക്കുന്ന ബോധവത്കരണ യജ്ഞ ത്തിനു വ്യാപക പിന്തുണയാണു സാമൂഹിക മേഖലയിൽ പ്രവത്തിക്കുന്നവർ നൽകുന്നത്.
സാമൂഹിക പ്രതിബദ്ധതയോടെ ലുലു ഏറ്റെടുത്ത ഈ മഹാ യജ്ഞത്തിനു ഐ ഓ എഫിനു പുറമെ കിഴക്കൻ പ്രവിശ്യയിലെ മലയാളി ഡോക്‌ടേഴ്സ് ഫോറത്തിന്റെ സജീവ പിന്തുണയും ഉണ്ട്. വായിലെ ക്യാൻസറുകളിൽ ചുണ്ട്, നാക്ക്, കവിൾ, മോണ, തൊണ്ട, കീഴ്താടി, മേൽത്താടി, വായുടെ അടിഭാഗം എന്നിവിട ങ്ങളിലെല്ലാം ക്യാൻസർ പിടിപെടുന്നതിനു സാധ്യതകൾ ഏറെയാണു.
പ്രവാസികളിൽ വിശേഷിച്ചും പുകവലി,പാൻ ഉത്പന്നങ്ങളുടെ ഉപയോഗം, മദ്യപാനം, പോഷക ആഹാരകുറവ്, രാസ വസ്തു ക്കളുമായുള്ള അടുത്ത ഇടപഴുകൽ, സൂര്യപ്രകാശത്തിന്റെ അതിപ്രസരണം,റേഡിയേഷന്റെ സാധ്യതകൾ ഒക്കെ ഓറൽ ക്യാൻസറിനു ആക്കം കൂട്ടുന്നു എന്നത് ഈ വിഷയത്തിന്മേലുള്ള സജീവ ശ്രദ്ധക്ക് ലുലുവി നെ പ്രേരിപ്പിച്ചത്.
നാലുദിവസങ്ങളിലായി നടത്തുന്ന രോഗ നിർണ്ണയ ബോധ വ്തകരണ ക്യാബ് വൈകിട്ട് 4മുതൽ രാത്രി 10 വരെയാണു ക്രമീകരിക്കുന്നത്. ആദ്യഘട്ടത്തിൽ പ്രതിരോധവും രോഗനി ർണ്ണയവും,ചികിത്സാരീതികളുടെ വിവരണവുമാകും ക്യാബുകൾ കേന്ദ്രീകരിച്ച് നടത്തുക. ഓഗസ്റ്റ് 1 വ്യാഴായ്ച്ച കോബാർ, രണ്ടിനു ജുബൈൽ, 8നു ദമാം, 9നു അൽ അഹ്സ എന്നിവിടങ്ങളിൽ ഈ മേഖലയിലെ പ്രമുഖ ഡോക്ടർമാരും വിദഗ്ദരും പങ്കെടുക്കും.
അൽ ഖോബാറിൽ നടക്കുന്ന ക്യാബിൽ മലയാളി ഡോക്‌ടേഴ്സ്
അസോസിയേഷൻ വൈസ് പ്രസിഡന്റും,കിംഗ് ഫഹദ് മിലിറ്ററി ഹോസ്പിറ്റൽ മാക്സിലോ ഫേഷ്യൽ സർജ്ജറി വിഭാഗം കൺ സൾറ്റന്റുമായ ഡോക്ടർ അബ്ദുൾ മജീദ് വിഷയാവതരണം നടത്തും.
പ്രവാസികൾക്ക് ക്യാബിൽ സൗജന്യമായി പങ്കെടുക്കാനും രോഗനിർണ്ണയത്തിനും ചികിത്സാ രംഗത്തെ നൂതന മാർഗ്ഗങ്ങളെ കുറിച്ച് അറിവ് പകരുന്നതിനും ക്യാബ് ഉപകരിക്കുമെന്നും ഇതാദ്യമായാണു കിഴക്കൻ പ്രവിശ്യ കേന്ദ്രീകരിച്ച് ഇത്തരത്തിൽ വായിലെ ക്യാൻസറിനെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനു ള്ള ഒരു യക്ഞ്ജത്തിനു തുടക്കമാകുന്നതെന്നും, തുടർ ഘട്ടങ്ങ ളിൽ റിയാദ് ഔട്ട് ലറ്റുകൾ കേന്ദ്രീകരിച്ചും ക്യാബുകൾ സംഘടിപ്പിക്കുമെന്നും,പ്രവാസി സമൂഹം ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഇന്ത്യൻ ഓവർസ്സീസ് ഫെഡറേഷൻ നാഷണൽ ജനറൽ സെക്രട്ടറി ശശിധരൻ,കിഴക്കൻ പ്രവിശ്യാ വൈസ് പ്രസിഡന്റ് ഡോ.മൻസൂർ,എക്സിക്യുട്ടീവ് മെംബർ ഗോപാൽ ഷെട്ടി, ലുലു ഗ്രൂപ്പ് റീജിയണൽ മാനേജർ ഒ.എസ് സലാം, കൊമേർഷ്യൽ മാനേജർ കെ.ഹാഷീം എന്നിവർ പറഞ്ഞു .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us