ഹെല്‍ത്ത് ഡസ്ക്
Updated On
New Update
നീളമുള്ളതും ഇടതൂര്‍ന്നതുമായ മുടി പെണ്‍കുട്ടികളുടെ ആഗ്രഹമാണ്.അതിനുവേണ്ടി എന്ത് പരീക്ഷണം നടത്താനും തയ്യാറാണ്.
മുടിയെ കുറിച്ച് ചിന്തിക്കുന്നവര്‍ ജീവിതശൈലിയിലെന്ന പോലെ ഭക്ഷണത്തിലും കുറച്ച കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്.
Advertisment
ഹെയര്‍ ഫോളിക്കുകളുടെ ആരോഗ്യത്തിന് പ്രോട്ടീനും മുടിയുടെ വളര്‍ച്ചയ്ക്ക് ബയോട്ടിനും ആവശ്യമാണ്. അവയുടെ ഉറവിടമായ മുട്ട
മുടിവളരാന്‍ ആവശ്യമായ ഭക്ഷണമാണ്. നെല്ലിക്കയിലുള്ള വൈറ്റമിന്‍ സിയും ആന്റി ഓക്സിഡന്റുകളും മുടിവളര്‍ച്ചയ്ക്ക് ഉത്തമം.
ബീറ്റാകരോട്ടിന്‍ ഏറെയുളള മധുരക്കിഴങ്ങ്,കാരറ്റ് തുടങ്ങിയവയില്‍ ദൈനംദിനാവശ്യങ്ങള്‍ക്കുള്ളതിന്റെ നാല് മടങ്ങ് വിറ്റമിന്‍ എ നല്‍കും. അത് മുടിയുടെ ആരോഗ്യത്തെ സഹായിക്കും. ഇലക്കറികള്‍ ശീലമാക്കുക. ഇത് അയണിന്റെ അംശം വര്‍ധിപ്പിക്കും. ബ്രോക്കോളി, സോയാബീന്‍, ബീറ്റ്റൂട്ട് , ആപ്പിള്‍ എന്നിവ കൂടി പതിവാക്കാം.