Advertisment

നീളമുള്ളതും ഇടതൂര്‍ന്നതുമായ മുടിയ്ക്കായി ഈ ഭക്ഷണങ്ങൾ കഴിക്കാം...

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

നീളമുള്ളതും ഇടതൂര്‍ന്നതുമായ മുടി പെണ്‍കുട്ടികളുടെ ആഗ്രഹമാണ്.അതിനുവേണ്ടി എന്ത് പരീക്ഷണം നടത്താനും തയ്യാറാണ്.

മുടിയെ കുറിച്ച്‌ ചിന്തിക്കുന്നവര്‍ ജീവിതശൈലിയിലെന്ന പോലെ ഭക്ഷണത്തിലും കുറച്ച കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്.

Advertisment

publive-image

ഹെയര്‍ ഫോളിക്കുകളുടെ ആരോഗ്യത്തിന് പ്രോട്ടീനും മുടിയുടെ വളര്‍ച്ചയ്ക്ക് ബയോട്ടിനും ആവശ്യമാണ്. അവയുടെ ഉറവിടമായ മുട്ട

മുടിവളരാന്‍ ആവശ്യമായ ഭക്ഷണമാണ്. നെല്ലിക്കയിലുള്ള വൈറ്റമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും മുടിവളര്‍ച്ചയ്ക്ക് ഉത്തമം.

ബീറ്റാകരോട്ടിന്‍ ഏറെയുളള മധുരക്കിഴങ്ങ്,കാരറ്റ് തുടങ്ങിയവയില്‍ ദൈനംദിനാവശ്യങ്ങള്‍ക്കുള്ളതിന്റെ നാല് മടങ്ങ് വിറ്റമിന് എ നല്‍കും. അത് മുടിയുടെ ആരോഗ്യത്തെ സഹായിക്കും. ഇലക്കറികള്‍ ശീലമാക്കുക. ഇത് അയണിന്റെ അംശം വര്‍ധിപ്പിക്കും. ബ്രോക്കോളി, സോയാബീന്‍, ബീറ്റ്‌റൂട്ട് , ആപ്പിള്‍ എന്നിവ കൂടി പതിവാക്കാം.

Advertisment