Advertisment

ആന്റിഓക്സിഡന്റുകൾ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം

New Update

publive-image

Advertisment

നാം ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ ശരീരത്തിനാവശ്യമായ എല്ലാം പോഷകങ്ങളും അടങ്ങിയിരിക്കണം. പോഷകങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രധാനമാണ് ആന്റിഓക്സിഡന്റുകൾ. ആന്റിഓക്സിഡന്റുകൾ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.

ഗ്രീൻ ടീ..

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന കാറ്റെച്ചിൻ എന്ന ആരോഗ്യകരമായ സംയുക്തം ​ഗ്രീൻടീയിൽ അടങ്ങിയിട്ടുണ്ട്. ക്യാൻസർ പ്രതിരോധ ഗുണങ്ങളും ഇതിലുണ്ട്. മാത്രമല്ല, പൊട്ടാസ്യത്തിന്റെ അംശങ്ങളും ഉണ്ട്.

വെജിറ്റബിൽ ജ്യൂസുകൾ..

വെജിറ്റബിൽ ജ്യൂസുകൾ കൊഴുപ്പ് കുറയ്ക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ബീറ്റ്റൂട്ട്, കാരറ്റ്, തക്കാളി, പച്ച ഇലക്കറികൾ തുടങ്ങിയ പച്ചക്കറികൾ ധാതുക്കളും വിറ്റാമിനുകളും എത്തിക്കുന്നതിനും ജലാംശം നിലനിർത്തുന്നതിനും സഹായിക്കുന്നു.

നട്സ്..

കശുവണ്ടിയോ നിലക്കടലയോ ബദാമോ എന്തുമാകട്ടെ ഏകദേശം 20 ഗ്രാം അണ്ടിപ്പരിപ്പ് (nuts) ദിവസവും കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ പറയുന്നു. ദിവസവും ഒരുപിടി നട്സ് കഴിക്കുന്നത് ഹൃദ്രോഗം, അർബുദം, അകാലമരണം ഇവയ്ക്കുള്ള സാധ്യതയെ കുറയ്ക്കും. മാത്രമല്ല നട്സ് കഴിക്കുന്നത് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത പകുതിയും പ്രമേഹ സാധ്യത 40 ശതമാനവും കുറയ്ക്കും എന്നും ഗവേഷകർ പറയുന്നു.

പർപ്പിൾ കാബേജ്..

പർപ്പിൾ കാബേജിൽ നല്ല വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു, അതിൽ ഗർഭിണികൾക്ക് അത്യാവശ്യമായ ഫോളേറ്റും ഉൾപ്പെടുന്നു. വിറ്റാമിൻ സിയും ഈ കാബേജിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ആന്റി ഓക്സിഡൻറായി പ്രവർത്തിക്കുന്നു. അത് ഹൃദ്രോഗങ്ങൾ, ചില അർബുദങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.

ബ്ലൂബെറി..

ബ്ലൂബെറി രുചികരവും നിരവധി പോഷകങ്ങൾ അടങ്ങിയതുമാണ്, അതാണ് അവയെ ഏറ്റവും ജനപ്രിയമായ ആന്റിഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണങ്ങളിൽ ഒന്നായി മാറ്റുന്നത്. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നതിനാൽ കോശങ്ങളെ കേടുപാടുകളിൽ നിന്നും വീക്കത്തിൽ നിന്നും സംരക്ഷിക്കാൻ അവ സഹായിച്ചേക്കും.

health tips
Advertisment