Advertisment

രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ് ; 17,336 പുതിയ രോഗികള്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ദില്ലി : രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ വീണ്ടും വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,336 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 13 പേര്‍ മരണപ്പെട്ടു. കഴിഞ്ഞ ദിവസത്തേക്കാള്‍ 30 ശതമാനം വര്‍ധനവാണ് പ്രതിദിന രോഗികളില്‍ ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. മരണനിരക്കില്‍ കുറവ് രേഖപ്പെടുത്തി. അതേസമയം രോഗമുക്തി നിരക്കില്‍ വര്‍ധനവാണ് ആരോഗ്യമന്ത്രാലയം രേഖപ്പെടുത്തിയത്.

കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഇന്നലെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. സംസ്ഥാനങ്ങളോട് അവശേഷിക്കുന്ന വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ മന്‍സൂഖ് മാണ്ഡവ്യ നിര്‍ദേശം നല്‍കി. രോഗബാധ നിയന്ത്രിക്കാനുള്ള നടപടികള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. മഹാരാഷ്ട്ര, കേരളം, ഡല്‍ഹി, കര്‍ണാടക, തമിഴ്‌നാട്, ഹരിയാന, ഉത്തര്‍പ്രദേശ്, തെലങ്കാന, പശ്ചിമ ബംഗാള്‍, ഗുജറാത്ത് എന്നീ 10 സംസ്ഥാനങ്ങളില്‍ ആയിരത്തിന് മുകളിലാണ് കൊവിഡ് കേസുകള്‍.

Advertisment