Advertisment

ധാരാളം ആരോഗ്യ ഗുണങ്ങളുള്ള തുളസിയിലയുടെ ചില ദോഷവശങ്ങളറിയാം ..

New Update

ആരോഗ്യ സംരക്ഷണത്തിനും പ്രതിരോധശേഷി കൂട്ടാനുമെല്ലാം അത്യുത്തമമാണ് തുളസിയില. ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് തുളസിയില. എന്നാല്‍ എല്ലാവര്ക്കും ഇത് കഴിക്കാന്‍ കഴിയില്ല.

Advertisment

publive-image

ഗര്‍ഭിണികള്‍ തുളസിയില കഴിക്കുന്നത് ഒഴിവാക്കുകയാണ് നല്ലത്. ഗര്‍ഭിണികള്‍ക്കും ഗര്‍ഭസ്ഥശിശുവിനും തുളസിയില നല്ലതല്ല. ചില അവസരങ്ങളില്‍ ഇത് ഗര്‍ഭം അലസാന്‍ വരെ കാരണമാകും എന്നാണു പറയുന്നത്. തുളസിയിലയിലെ 'estragol' ഗര്‍ഭപാത്രം വികസിക്കാനും ചുരുങ്ങാനും കാരണമാകും. ഇതാണ് ഗര്‍ഭം അലസാനും കാരണമാകുന്നത്. ആര്‍ത്തവചക്രത്തെയും ഇത് ചിലപ്പോള്‍ ബാധിക്കാം.

മനുഷ്യരില്‍ പഠനം നടത്തിയിട്ടില്ല എങ്കിലും മൃഗങ്ങളില്‍ നടത്തിയ പഠനത്തില്‍ തുളസി വന്ധ്യതയ്ക്ക് കാരണമാകുമെന്ന് കണ്ടെത്തിയിരുന്നു. ആണിനും പെണ്ണിനും ഇത് തുല്യമാണ് എന്നതും എടുത്തു പറയണം. തുളസി ബീജത്തിന്റെ എണ്ണം കുറയ്ക്കുകയും ലൈംഗികാവയവങ്ങളുടെ ഭാരം കുറയ്ക്കുകയും ചെയ്യുമെന്നും കണ്ടെത്തിയിട്ടുണ്ട്. ലൈംഗികഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ താറുമാറാക്കാനും തുളസിക്ക് സാധിക്കും.

പ്രമേഹരോഗികളും തുളസിയില ഒഴിവാക്കേണ്ടതാണ്. കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ തുളസിക്ക് കഴിയും. പ്രമേഹത്തിന് മരുന്ന് കഴിക്കുന്നവര്‍ അതുകൊണ്ട് തുളസി ഒഴിവാക്കണം.

Advertisment