Advertisment

ചിക്കന്‍പോക്സ്: ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍ ..

New Update

വേനൽക്കാലത്ത് ഏറ്റവും കൂടുതൽ സൂക്ഷിക്കേണ്ട അസുഖങ്ങളിലൊന്നാണ് ചിക്കൻപോക്സ്. അന്തരീക്ഷത്തില്‍ പടരുന്ന കീടാണുക്കളില്‍ നിന്നും പകരുന്ന അസുഖമാണ് ചിക്കന്‍പോക്സ്.

Advertisment

publive-image

രോഗത്തെ ആദ്യ അവസരങ്ങളില്‍ മനസിലാക്കാന്‍ കഴിയാതെ പോകുന്നതാണ് രോഗത്തിന്റെ തീവ്രത വര്‍ധിപ്പിക്കാന്‍ കാരണമാകുന്നത്. അതിനാല്‍ ശരീരത്തില്‍ അസാധാരണമായി ചെറിയ കുരുക്കള്‍ പൊന്തുകയും അതിനൊപ്പം ശരീരതാപനിലയില്‍ വ്യത്യാസമുണ്ടാകുകയും ചെയ്താല്‍ എത്രയും പെട്ടെന്ന് ചികിത്സ തുടങ്ങുകയാണ് വേണ്ടത്.

പനിക്കൊപ്പം ഛര്‍ദ്ദി, തലവേദന, ശരീരവേദന, തലകറക്കം, ക്ഷീണം, വിശപ്പില്ലായ്മ, ശരീരത്തില്‍ അസഹനീയ ചൊറിച്ചില്‍ തുടങ്ങിയവയും ചിക്കന്‍ പോക്സിന്റെ മറ്റ് ലക്ഷണങ്ങളാണ്.

ചിക്കന്‍ പോക്സ് ഉണ്ടായാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍;

- ശരീരത്തില്‍ ഉണ്ടാകുന്ന കുമിളകള്‍ തൊടുകയോ പൊട്ടിക്കുകയോ ചെയ്യരുത്.

- മതിയായ വിശ്രമം, രോഗം തുടങ്ങി ആദ്യ ദിനം മുതല്‍ കൃത്യമായ വിശ്രമ രീതി സ്വീകരിക്കണം.

- ദിവസവും കുളിക്കുക.

- കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

- എണ്ണ, എരിവ്, പുളി തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.

- തണുത്ത ഭക്ഷണം കഴിക്കുക

- കുളിക്കുന്ന വെള്ളത്തില്‍ ആരിവേപ്പില ഇട്ട് തിളപ്പിക്കുക.

- എളുപ്പത്തില്‍ പകരുന്ന രോഗമായത് കൊണ്ട് രോഗികള്‍ കുട്ടികള്‍, ഗര്‍ഭിണികള്‍, വൃദ്ധര്‍ എന്നിവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക.

Advertisment