നിങ്ങൾ ഫെബ്രുവരി മാസത്തിൽ ജനിച്ചവരാണോ ? എങ്കിൽ ഈ ഗുണങ്ങളുള്ളവരായിരിക്കും

ന്യൂസ് ബ്യൂറോ, കൊച്ചി
Saturday, February 1, 2020

ഫെബ്രുവരി മാസത്തിൽ ജനിച്ചവർക്ക് ചില ഗുണങ്ങൾ ഉണ്ടാകുമെന്നു പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ. 2006-ല്‍ ഹാര്‍വേഡ് യൂണിവേഴ്‌സറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

ഫെബ്രുവരിയില്‍ ജനിച്ച 21,000 കുട്ടികളില്‍ നടത്തിയ ഗവേഷണത്തില്‍ ഇവര്‍ ഉയരവും തടിയുള്ളവരായിരിക്കുമെന്ന് കണ്ടെത്തി. ഫെബ്രുവരിയില്‍ ജനിച്ചവര്‍ സ്‌പോര്‍ട്‌സില്‍ വളരെയധികം താല്‍പര്യം ഉള്ളവരായിരിക്കുമെന്നും പഠനത്തിൽ പറയുന്നു. പരീക്ഷകളിലൊക്കെ മികച്ചപ്രകടനം കാഴ്ച വയ്ക്കുകയും ചെയ്യുമെന്ന് പഠനത്തിൽ പറയുന്നു.

ഫെബ്രുവരിയില്‍ ജനിച്ചവര്‍ക്ക് വരയ്ക്കാനുള്ള താല്‍പ്പര്യം വളരെ കൂടുതലായിരിക്കുമെന്നും ​ഗവേഷകർ പറയുന്നു. എബ്രാഹം ലിങ്കണ്‍, ബോബ് മാര്‍ലി, റൊണാള്‍ട് റീഗല്‍ എത്തിവര്‍ ജനിച്ചത് ഫെബ്രുവരിയിലാണ്. ഈ മാസം ജനിച്ചവര്‍ പ്രശസ്തിയിലേയ്ക്ക് ഉയരുമെന്നും പഠനത്തിൽ പറയുന്നു.

മാത്രമല്ല ഇവര്‍ ജോലിയില്‍ വളരെയധികം ആത്മാര്‍ത്ഥ കാണിക്കുന്നവരും കരിയറില്‍ നേട്ടം ഉണ്ടാകുന്നവരുമായിരിക്കുമെന്ന് ചില സര്‍വേകള്‍ പറയുന്നു. ജേണല്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ പഠനം പ്രസിദ്ധീകരിച്ചു.

×