കടുത്ത വേനലില്‍ ശരീരം തണുപ്പിക്കാന്‍ ഭക്ഷണ കാര്യത്തിലും വേണം ശ്രദ്ധ. ഏത് തരം ഭക്ഷണത്തിനൊപ്പവും സലാഡ് കൂടി കഴിക്കുന്നത് ചൂടിനെ പകുതിയാക്കി കുറയ്ക്കാന്‍ സഹായിക്കും.
/sathyam/media/post_attachments/npg68z7Dzp8dqKMEWNKL.jpg)
കക്കിരിക്കയും പച്ചയ്ക്ക് കഴിക്കാന്‍ താല്‍പര്യമുള്ള പച്ചക്കറികളും തൈരും ചേര്‍ത്ത് വേണം സാലഡ് തയാറാക്കാന്‍. പക്ഷേ കക്കിരിയുടെ അളവ് കുറയ്ക്കരുതെന്ന് മാത്രം. ധാരാളം ഉപ്പും ചേര്‍ക്കരുത്. ഇത് ചോറിന്റെ കൂട്ടത്തില്‍ മാത്രമേ കഴിക്കാന്‍ കൊള്ളൂവെന്ന് ചിന്തിക്കരുത്. ഏത് ഭക്ഷണത്തിന്റെ കൂടെയും അല്‍പം സലാഡാകാം. പ്രത്യേകിച്ച് ഈ വേനലില്‍.
ശരീരം തണുപ്പിക്കാനും, ദഹനപ്രവര്‍ത്തങ്ങള്‍ സുഗമമാക്കാനും ഒരേസമയം ഈ സലാഡ് ഏറെ ഉപകരിക്കും. നിര്‍ജലീകരണം തടയാനും ഇത് ഒരു പരിധി വരെ ഉപകാരപ്പെടും.
പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണം. ധാരാളം വെള്ളം കുടിക്കുകയും വേണം. എരുവുള്ള ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കേണ്ടതാണ്. വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കേണ്ടതാണ്.