മാറുന്ന കാലാവസ്ഥയില്‍ പ്രതിരോധശേഷി വർധിപ്പിക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍ …

ഹെല്‍ത്ത് ഡസ്ക്
Tuesday, May 21, 2019

മോശം കാലാവസ്ഥ ഉണ്ടാവുമ്പോഴും അന്തരീക്ഷത്തിലെ മലിനീകരണം കാരണവും ശരീരത്തെ രോഗങ്ങള്‍ക്ക് അടിമപ്പെടാതെ പിടിച്ചുനിര്‍ത്താന്‍ പ്രതിരോധശക്തി കൂടിയേ തീരൂ. പ്രതിരോധശേഷി കൂട്ടാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം;

പ്രതിരോധശേഷി വർധിപ്പിക്കാൻ ആരോഗ്യപരമായ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. ക്യാരറ്റ്, തൈര്, പപ്പായ, ചീര, വെളുത്തുള്ളി, ഇഞ്ചി ഇവയൊക്കെ അടങ്ങുന്ന ഭക്ഷണം കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. കുട്ടികള്‍ക്ക് ദിവസവും ബീറ്റ്‌റൂട്ട് ജ്യൂസ് കൊടുക്കുന്നത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

വെള്ളം ധാരാളമായി കുടിക്കുന്നത് വളരെ നല്ലതാണ്. കൃത്യമായ അളവിൽ ജലാംശം ലഭിക്കുന്നതുമൂലം ശരീരത്തിൽ നിന്നും വിഷാംശം പുറംതള്ളുകയും അതുമുലം ഉന്മേഷവും ഉണർവും വർധിക്കുകയും ചെയ്യുന്നു. ക്യത്യമായി ഉറങ്ങാനും ശ്രദ്ധിക്കണം.

കൂടാതെ എപ്പോഴും കെെകള്‍ വൃത്തിയാക്കി വയ്ക്കാന്‍ ശ്രദ്ധിക്കണം. ശുചിത്വക്കുറവ് ഈ അണുക്കളെ നമ്മുടെ ശരീരത്തിലെത്തിക്കുകയും ഇത് രോഗം പിടിപെടാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. ആവശ്യത്തിന് സോപ്പും വെള്ളവും ഉപയോഗിച്ച് 15 മുതൽ 20 സെക്കൻഡ് നേരം കൈ കഴുകി വൃത്തിയാക്കുക. സാധിക്കുമെങ്കിൽ ചൂടുവെള്ളത്തിൽ രണ്ട് നേരമെങ്കിലും കെെ കഴുകുന്നത് നല്ലതാണ്.

നമ്മൾ സ്ഥിരമായി ഉപയോ​ഗിക്കുന്ന മൊബൈൽ ഫോണിലും അണുക്കൾ തങ്ങിനിൽക്കാം. അതുകൊണ്ടുതന്നെ അതിലുളള പൊടിപടലങ്ങളൊക്കെ വൃത്തിയാക്കുന്നത് രോഗാണുക്കളെ അകറ്റിനിർത്താന്‍ സഹായിക്കും.

 

×