അമിതമായി വിയർക്കുന്നവരാണോ? പരീക്ഷിക്കാം ഈ മാര്‍ഗ്ഗങ്ങള്‍ ..

ഹെല്‍ത്ത് ഡസ്ക്
Saturday, July 13, 2019

മിതമായി വിയർക്കുന്ന നിരവധി പേരെ നമ്മൾ കണ്ടിട്ടുണ്ട്. ജലവും ലവണങ്ങളുമടങ്ങിയ വിയര്‍പ്പ് ചര്‍മോപരിതലത്തില്‍ വ്യാപിച്ച് അവിടെയുള്ള അഴുക്കും അണുക്കളുമായി കൂടിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴാണ് ദുര്‍ഗന്ധമുണ്ടാകുന്നത്.

അമിതമായി വിയർക്കുന്നത് തടയാൻ ഇവ പരീക്ഷിക്കാം…

ശരീരത്തില്‍ വെള്ളം കുടൂതലുണ്ടെങ്കില്‍ ശരീര താപനില കുറയ്ക്കാന്‍ സഹായിക്കും. അതുവഴി വിയര്‍പ്പിന്റെ അളവും നിയന്ത്രിക്കാം. ദിവസവും ആറുമുതല്‍ എട്ടുഗ്ലാസ് വരെ വെള്ളം കുടിക്കുന്നത് ഒരു ശീലമാക്കുക.

ഉരുളക്കിഴങ്ങിൽ അൽക്കലിൻ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ പിഎച്ച് ലെവൽ നിയന്ത്രിക്കാൻ വളരെ നല്ലതാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങിൽ ആസിഡിന്റെ അളവ് വളരെ കുറവുള്ളതിനാൽ വിയർപ്പ് നാറ്റം വരാതെയിരിക്കാൻ സഹായിക്കും. വൈറ്റമിന്‍ സി, പൊട്ടാസ്യം എന്നിവ ഉരുളക്കിഴങ്ങിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

കടുത്ത മാനസിക സമ്മര്‍ദ്ദമാണ് അമിത വിയര്‍പ്പിന് മറ്റൊരു കാരണമാകുന്നത്. ടെന്‍ഷനും സമ്മര്‍ദ്ദവും വിയര്‍പ്പ് ഗ്രന്ഥികളെ ഉത്തേജിപ്പിക്കും. അത് നന്നായി വിയര്‍ക്കാനിടയാക്കും. അതിനാല്‍ മാനസികസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതില്‍ ശ്രദ്ധിക്കുക.

സിട്രിക് ആസിഡ് ധാരാളം അടങ്ങിയ ഒന്നാണ് നാരങ്ങ. അമിതമായി വിയർക്കുന്നത് തടയാൻ നാരങ്ങ വളരെ നല്ലതാണ്. ദിവസവും ഒരു കപ്പ് നാരങ്ങ ജ്യൂസ് കുടിക്കുന്നത് അമിത വിയർപ്പ് തടയാം. നാരങ്ങ നീരിൽ അൽപം ബേക്കിം​ഗ് സോഡ ചേർത്ത് കക്ഷത്തിൽ പുരട്ടുന്നത് വിയർപ്പുനാറ്റാം മാറാൻ സഹായിക്കും. ആഴ്ച്ചയിൽ മൂന്ന് തവണ ഇത് പുരട്ടാം.

ആഴ്ചയിലൊരു തവണയെങ്കിലും മഞ്ഞള്‍ തേച്ച് കുളി ശീലമാക്കിയാല്‍ അമിതമായ വിയര്‍പ്പ് ഗന്ധം ഫലപ്രദമായി നിയന്ത്രിക്കാം.

നൈലോണ്‍, പോളിസ്റ്റര്‍ എന്നിവയുപയോഗിച്ച് നിര്‍മ്മിച്ച വസ്ത്രങ്ങള്‍ ഒഴിവാക്കു, കോട്ടണ്‍ വസ്ത്രങ്ങള്‍ മാത്രം ധരിക്കുക. ഗുണമേന്മയുള്ള കോട്ടണ്‍ തുണികള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുക. ഇത് ശരീരത്തിലെ വിയര്‍പ്പിനെ വലിച്ചെടുത്ത് ബാഷ്പീകരണം എളുപ്പത്തിലാക്കുന്നു.

കുളി കഴിഞ്ഞ് ശരീരം തുടച്ചുവൃത്തിയാക്കുമ്പോള്‍, കക്ഷത്തില്‍ നിന്ന് ജലാംശം പൂര്‍ണ്ണമായും നീക്കം ചെയ്തുവെന്ന് ഉറപ്പ് വരുത്തുക. നന്നായി ഉണങ്ങിയ ശേഷം മാത്രം വസ്ത്രം ധരിക്കുകയും ചെയ്യുക. കക്ഷം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഇതില്‍ പ്രധാനമാണ്, രോമം നീക്കം ചെയ്യുന്നത്. കൃത്യമായ ഇടവേളകളില്‍ രോമം നീക്കം ചെയ്യാന്‍ കരുതുക.

 

 

×