Advertisment

ഉറക്കക്കുറവ് ഒരു പ്രശ്നമാകുന്നോ ? കിടക്കുന്നതിന് മുമ്പ് കഴിക്കാം ഇവ ...

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

ലർക്കും ഉറക്കക്കുറവ് ഒരു പ്രശ്നമാകാറുണ്ട്. ഇത് പല രോഗങ്ങൾക്കും കാരണമാകാം.

Advertisment

നല്ല ഉറക്കത്തിന് ഏറ്റവുമധികം സഹായിക്കുന്ന ഒന്നാണ് ബദാം. ഇതിലടങ്ങിയിരിക്കുന്ന മഗ്നീഷ്യമാണ് ഇതിനായി സഹായിക്കുന്നത്. രാത്രി കിടക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പേ ഒരു പിടി ബദാം കഴിക്കുന്നത് നല്ലതാണ്.

publive-image

ഇളം ചൂടുള്ള പാലാണ് നല്ല ഉറക്കത്തിന് മറ്റൊരു ഉപാധി. ഉറക്കത്തെ പരിപോഷിപ്പിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍- ഡി, കാത്സ്യം, ട്രിപ്‌റ്റോഫാന്‍ എന്നിവ പാലില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ തീര്‍ച്ചയായും ഉറങ്ങുന്നതിന് അല്‍പം മുമ്പായി ഒരു ഗ്ലാസ് ഇളം ചൂടുപാല്‍ കഴിക്കാവുന്നതാണ്.

നല്ല ഉറക്കം ലഭിക്കാൻ ഏറ്റവും നല്ലതാണ് വാൾനട്ട്. ഉറങ്ങുന്നതിന് മൂന്ന് മണിക്കൂർ മുമ്പേ നാലോ അഞ്ചോ വാൾനട്ട് കഴിക്കാവുന്നതാണ്.മഗ്നീഷ്യം തന്നെയാണ് ഇവിടെയും നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്നത്.

മറ്റൊന്നാണ് ഓട്സ്. ഉറക്കത്തെ നല്ലരീതിയില്‍ സ്വാധീനിക്കാന്‍ ഓട്ട്‌സിന് കഴിവുണ്ടത്രേ. ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നു എന്നതിനാല്‍ ദഹനപ്രക്രിയ എളുപ്പമാക്കാന്‍ ഓട്ട്‌സ് സഹായിക്കുന്നു.

Advertisment