കാപ്പിപ്പൊടി കൊണ്ട് സുന്ദരിയാകാം .. മുഖം തിളങ്ങാനും മുടി കൊഴിച്ചിലിനും കാപ്പിപ്പൊടി വിദ്യകള്‍ ..

Saturday, May 11, 2019

കാപ്പിപ്പൊടി കൊണ്ട് സൗന്ദര്യവും സംരക്ഷിക്കാം. ആന്‍റി ഓക്‌സിഡന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുളള കാപ്പി തരികള്‍ കൊണ്ടുള്ള സ്‌ക്രബിങ് ചര്‍മ്മത്തെ ദൃഢമാക്കി ചുളിവുകളും മറ്റും വരാതെ സംരക്ഷിക്കും. ചര്‍മ്മത്തിലെ മൃതകോശങ്ങളെ അകറ്റി ചര്‍മം തിളങ്ങാന്‍ കാപ്പിപ്പൊടി പാലിലോ, പനിനീരിലോ, വെളിച്ചെണ്ണയിലോ, ഒലിവ് എണ്ണയിലോ ചാലിച്ച് മുഖത്ത് പുരട്ടി പത്ത് മിനിറ്റ് മസ്സാജ് ചെയ്ത ശേഷം കഴുകി കളയുന്നത് ഏറെ ഗുണം ചെയ്യും.

കാപ്പി കൊണ്ട് മാസ്ക് ഉണ്ടാക്കി മുഖത്ത് ഇടുന്നതിന് ഗുണങ്ങളുണ്ട്. കാപ്പിയിലടങ്ങിയിട്ടുള്ള കഫൈന്‍ രക്ത ചംക്രമണം വര്‍ധിപ്പിച്ച് ചര്‍മത്തെ തിളക്കമുള്ളതാക്കും. ഇതിനായി കാപ്പിപ്പൊടി പാലിലോ, തൈരിലോ ചാലിച്ച് മുഖത്ത് പാക് ആയി ഇടാം. പത്ത് മിനിറ്റ് കഴിഞ്ഞ് ഇളം ചൂടുവെള്ളത്തില്‍ കഴുകി കളയാം.

തലയിലെ മൃത കോശങ്ങളെ അകറ്റാനും മുടി കൊഴിച്ചിലും അകാലനര തടയാനും കാപ്പിപ്പൊടി നല്ലതാണ്. ഒരല്പം ഗ്രൗണ്ട് കോഫി നനഞ്ഞ തലമുടിയില്‍ രണ്ട് മിനിറ്റ് നല്ല പോലെ മസ്സാജ് ചെയ്യുക. പിന്നീട് ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.

ഒരു ‘ഫേഷ്യല്‍ എഫക്റ്റ്’ കിട്ടാന്‍ കാപ്പിപ്പൊടി കൊണ്ട് മാസ്‌ക് ഇടാം. കാപ്പിപ്പൊടി പാലിലോ, തൈരിലോ ചാലിച്ച് മുഖത്ത് പാക് ആയി ഇടാം. പത്ത് മിനിറ്റ് കഴിഞ്ഞ് ഇളം ചൂടുവെള്ളത്തില്‍ കഴുകി കളയാം. കാപ്പിയിലടങ്ങിയിട്ടുള്ള കഫൈന്‍ രക്ത ചംക്രമണം വര്‍ധിപ്പിച്ച് ചര്‍മത്തെ തിളക്കമുള്ളതാക്കും.

കാപ്പിപൊടി കൊണ്ട് കാലുകളെയും സുന്ദരമാക്കാം. കാലുകള്‍ പത്ത് മിനിറ്റ് നേരം ഇളം ചൂടുവെള്ളത്തില്‍ അല്പം ഷാംപൂ ഒഴിച്ച് അതില്‍ മുക്കി വെക്കുക. അതിന് ശേഷം അരക്കപ്പ് കാപ്പിപ്പൊടി കുറച്ച് വെളിച്ചെണ്ണയില്‍ മിക്‌സ് ചെയ്ത് കാലുകളില്‍ നല്ലപോലെ മസ്സാജ് ചെയ്യാം. അല്പം കഴിഞ്ഞ് ഇളം ചൂടുവെള്ളത്തില്‍ കഴുകി കളയാം. ഈ കൂട്ട് ബോഡി സ്‌ക്രബ്ബ് ആയും ഉപയോഗിക്കാം.

 

 

×