ജലദോഷം കൊണ്ടുള്ള അസ്വസ്ഥതകള്‍ മാറാന്‍ വീട്ടില്‍ത്തന്നെ പരീക്ഷിക്കാം ഇവ .. 

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

ഴ തുടങ്ങുന്നതോടെ പലര്‍ക്കും സ്ഥിരം ജലദോഷമായിരിക്കും. മൂക്കൊലിപ്പ്‌, ശ്വാസം മുട്ടല്‍, തൊണ്ട വേദന, ചുമ, തലേദന,പനി, ശരീര വേദന എന്നിവയാണ്‌ സാധാരണ ജലദോഷത്തിന്റെ ലക്ഷണള്‍. ജലദോഷത്തെ അകറ്റി നിര്‍ത്താന്‍ ചില പൊടിക്കൈകള്‍ നോക്കാം.

Advertisment

publive-image

ജലദോഷം വരുമ്പോള്‍ ചൂടുവെള്ളത്തില്‍ ആവി പിടിക്കുന്നത്‌ അടഞ്ഞ മൂക്ക്‌ തുറക്കുന്നതിനും മൂക്കിലെ രോഗാണുക്കള്‍ നശിക്കുന്നതിനും സഹായിക്കും. ജലദോഷം വന്നു കഴിഞ്ഞാണ്‌ ആവി പടിക്കുന്നതെങ്കില്‍ ഏതെങ്കിലും ബാം പുരട്ടിയിട്ട്‌ ആവി പിടിയ്‌ക്കുന്നത്‌ കൂടുതല്‍ ആശ്വാസം നല്‍കും. ആവി പിടിക്കുമ്പോള്‍ ചൂട്‌ അധികമാകാതെ ശ്രദ്ധിക്കണം, ഇത്‌ മൂക്കിലെ കോശങ്ങള്‍ നശിക്കാന്‍ ചിലപ്പോള്‍ കാരണമാവും.

മൂക്കടപ്പ്‌ മാറാന്‍ തുളസിയില നീര്‌ തേനില്‍ ചേര്‍ത്ത്‌ നല്‍കുന്നത്‌ നല്ലതാണ്‌. തുളസിയില വായിലിട്ട്‌ ചവയ്‌ക്കുന്നത്‌ ആശ്വാസം നല്‍കും. ജലദോഷമുള്ളപ്പോള്‍ ചൂടുള്ള ചുക്ക്‌ കാപ്പി കുടിക്കുന്നത്‌ ആശ്വാസം നല്‍കും.

ഐസ്‌ക്രീം, തണുത്ത ജ്യൂസ്‌ തുടങ്ങിയ തണുപ്പുള്ള ആഹാരങ്ങള്‍ കഴിക്കരുത്.

ജലദോഷം തുടങ്ങുന്നതിന്റെ ഒരു പ്രധാന ലക്ഷണമാണ്‌ തൊണ്ടവേദന. തൊണ്ട വേദന അനുഭപ്പെട്ടു തുടങ്ങുമ്പോള്‍ തന്നെ ചൂട്‌ വെള്ളത്തില്‍ അല്‍പം ഉപ്പിട്ട്‌ കവിള്‍ കൊള്ളുക. ഇത്‌ തൊണ്ട വേദന കുറയ്‌ക്കുന്നതിനും വൈറസിന്റെ തുടര്‍ ആക്രമണം ചെറുക്കുന്നതിനും സഹായിക്കും.

 

Advertisment