ചോറ് കഴിക്കുന്നത് കൊണ്ട് വണ്ണം കൂടുമോ ? വണ്ണം കുറയ്ക്കാന്‍ ഇത് ഒഴിവാക്കേണ്ടതുണ്ടോ ?

New Update

രീരവണ്ണം കൂട്ടുന്ന ഭക്ഷണമാണ് ചോറ് എന്നാണ് പലരുടെയും കാഴ്ചപ്പാട്. അതിനാല്‍ തന്നെ ഇന്ന് പലരും ചോറ് ഒഴിവാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ചോറ് കഴിക്കുന്നത് വണ്ണം കൂട്ടാന്‍ ഇടയാക്കില്ല എന്നാണ് ജപ്പാനിലെ ഒരുകൂട്ടം ഗവേഷകര്‍ പറയുന്നത്. 136 രാജ്യങ്ങളില്‍ നിന്നുള്ള മനുഷ്യരുടെ ജീവിതരീതികളെ അടിസ്ഥാനപ്പെടുത്തി അവര്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മറുപടി.

Advertisment

publive-image

'ചോറ് പ്രധാനപ്പെട്ട ഭക്ഷണമായിട്ടുള്ള രാജ്യങ്ങളെയും അങ്ങനെയല്ലാത്ത രാജ്യങ്ങളെയും താരതമ്യം ചെയ്യുമ്പോള്‍ അമിതവണ്ണം കൂടുതല്‍ കാണുന്നത് രണ്ടാമത് പറഞ്ഞ തരം രാജ്യങ്ങളിലാണ്. അതായത് ചോറല്ല, അമിതവണ്ണത്തിന് കാരണമാകുന്നത് എന്ന് സാരം.

മാത്രമല്ല ചോറ് കഴിക്കുന്നത്, ദീര്‍ഘനേരത്തേക്ക് വിശപ്പ് വരാതിരിക്കാനും ഇടയില്‍ എന്തെങ്കിലുമൊക്കെ കഴിച്ചോണ്ടിരിക്കുന്ന ശീലമില്ലാതാക്കാനും സഹായിക്കും.'- പഠനസംഘത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ ടൊമോക്കോ ഇയാമി പറയുന്നു.

ലണ്ടനിലുള്ള 'നാഷണല്‍ ഒബിസ്റ്റി ഫോറം' ചെയര്‍മാന്‍ ടാം ഫ്രൈയും ഈ പഠനത്തെ ന്യായീകരിച്ച് രംഗത്തുവന്നിട്ടുണ്ട്.

അരിഭക്ഷണം അമിതവണ്ണത്തിന് കാരണമാകില്ലയെന്ന് മാത്രമല്ല, വണ്ണം കുറയ്ക്കാനും അരിഭക്ഷണം സഹായിക്കുമെന്നാണ് പഠനം അവകാശപ്പെടുന്നത്. മിതമായ രീതിയില്‍ അരിഭക്ഷണം കഴിക്കുക എന്നതാണ് ഇതിന് വേണ്ടി ചെയ്യേണ്ടതെന്ന് ഇവര്‍ നിര്‍ദേശിക്കുന്നു. എന്നാല്‍ അമിതമായി അരിഭക്ഷണം കഴിക്കുന്നത് തീര്‍ച്ചയായും തിരിച്ചടിയാണെന്നും ഇവര്‍ പറയുന്നു.

 

Advertisment