വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണോ? ചില ലളിത മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടാം ..

ഹെല്‍ത്ത് ഡസ്ക്
Friday, April 12, 2019

ണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ് മിക്കവരും. എന്നാല്‍ ആഗ്രഹിക്കുന്ന രീതിയില്‍ വണ്ണം കുറയ്ക്കാന്‍ പലര്‍ക്കും പറ്റാറില്ല. അതിന് ആദ്യം വേണ്ടത് വണ്ണം കുറയ്ക്കണമെന്ന് ആദ്യം മനസ്സില്‍ ശക്തമായ തീരുമാനമെടുക്കണമെന്നതാണ്. ചില ലളിതമായ മാര്‍ഗ്ഗങ്ങളിലൂടെ തന്നെ വണ്ണം കുറയ്ക്കാന്‍ സാധിക്കും.

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആവശ്യത്തിനു വെളളം കുടിക്കണം. കാലറി ദഹിപ്പിക്കുന്ന പ്രക്രിയ സുഗമമായി, ഫലപ്രദമായി നടക്കുന്നതിനു വെളളം അനിവാര്യമാണ്. കൊഴുപ്പ് ദഹിച്ചു പോകുന്ന പ്രക്രിയയെ നിർജലീകരണം സാവധാനത്തിലാക്കുന്നു. ആഹാരം കഴിക്കുന്നതിനൊപ്പം വെളളം കുടിച്ചാൽ, വയറു നിറഞ്ഞ തോന്നൽ പെട്ടെന്നുണ്ടാകും. അങ്ങനെ കഴിക്കുന്നതിന്റെ അളവു കുറയുകയും ചെയ്യും.

വാരിവലിച്ചു കഴിക്കുന്നതില്‍ നല്ലത് പതിയെ നന്നായി ചവച്ചരച്ച് ആഹാരം കഴിക്കുന്നതാണ്. ഒരു ചെറിയ പ്ലേറ്റില്‍ നിറയെ ആഹാരമെടുക്കുകയും കഴിക്കുകയും ചെയ്യുക. ഒരു പാത്രം നിറയെ ആഹാരം കഴിച്ചല്ലോ എന്നു മനസ്സിനെ ബോധ്യപ്പെടുത്തുക. അധിക ഭക്ഷണവും അമിത കാലറിയും ഒഴിവാക്കാനാകും.

പലരും ടിവിക്കു മുമ്പിലിരുന്നാണ് ആഹാരം കഴിക്കുക. പ്രത്യേകിച്ചു കുട്ടികൾ. കാർട്ടൂണും മറ്റും കണ്ടുകൊണ്ടു മാത്രമേ ഭക്ഷണം കഴിക്കൂ എന്നു വാശിപിടിക്കുന്നവരാണ് ഇന്നത്തെ തലമുറയിലെ മിക്ക കുട്ടികളും.

ടിവിക്കു മുമ്പിലിരുന്നു കഴിക്കുമ്പോൾ നാം കഴിക്കുന്ന ആഹാരത്തിൽ ശ്രദ്ധിക്കുന്നേയില്ല. എത്ര അളവ് ഉളളിൽ ചെല്ലുന്നു എന്നും അറിയുന്നില്ല. ടിവി പ്രോഗ്രാമിന്റെ ആസ്വാദനത്തിൽ മനസ്സ് ആഴ്ന്നു പോകെ, യാന്ത്രികമായി അകത്താക്കുന്നത് അമിത കാലറിയടങ്ങിയ ഭക്ഷണമാണെന്നു പലരും ചിന്തിക്കാറില്ല. വണ്ണം കൂടാൻ വേറൊരു കാര്യം വേണ്ട. ഡൈനിങ് റൂമിലിരുന്ന് ആഹാരത്തിൽ ശ്രദ്ധിച്ചു കഴിക്കുക.

വറുത്തതും പൊരിച്ചതും കൊഴുപ്പു നിറഞ്ഞതും കൃത്രിമ പദാര്‍ഥങ്ങള്‍ ചേർത്തതും സംസ്കരിച്ചതുമായ ഭക്ഷണം ഒഴിവാക്കി പഴങ്ങൾ, പച്ചക്കറികൾ, നാരുകളടങ്ങിയ ഭക്ഷണം ഇവ മതിയായ അളവിൽ ശീലിക്കാം.

×