New Update
Advertisment
ചെങ്ങന്നൂർ: മുളക്കര സ്വദേശി സുരേഷി (52) നാണ് ആതുര സേവന സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയായ ഹെൽപ്പിൻ്റെ പ്രവർത്തകർ സഹായമായത്. വാഹനാപകടത്തെ തുടർന്ന് രണ്ട് മാസക്കലമായി വണ്ടാനം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലായിരുന്നു സുരേഷ്.
കൂട്ടിരിപ്പുകാരില്ലാതെ ആശുപത്രിയിൽ ദുരിത ജീവിതം നയിച്ച ഇദ്ദേഹത്തിന് തുണയായത് ആശുപത്രി ജീവനക്കാർ ആയിരുന്നു. ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ട സുരേഷിനെ ഹെഡ് നേഴ്സ് ബിജി, പ്രിയ, സ്റ്റാഫ് നേഴ്സ് സിസിലിൻ, അനഘ ഹെൽപ്പിന്റെ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കൊല്ലംപറമ്പ്, ജന: സെക്രട്ടറി രാജേഷ് സഹദേവൻ, നിസാർ വെള്ളാപ്പള്ളി, നെജിഫ് അരിശ്ശേരി, ഷിതാ ഗോപിനാഥ്, ബിസ്മി ബദർ, ഇജാസ് എന്നിവർ ചേർന്ന് ചെങ്ങന്നൂരിലെ വീട്ടിലെത്തിച്ചു. തന്നെ സഹായിച്ചവരോട് നന്ദി പറയാനും ഇദ്ദേഹം മറന്നില്ല.