Advertisment

ഈ 5 കാര്യങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍ കോവിഡ് കാലത്ത് വീട്ടിലിരിക്കുമ്പോള്‍ പണികിട്ടും !

New Update

publive-image

Advertisment

കോവിഡ് കാലമല്ലേ… ഭൂരിഭാഗം ആളുകളും വീടുകളില്‍ തന്നെ ഇരുന്നു സമയം പോക്കുന്ന കാലം. എന്തായാലും പുതിയ രീതികളും ശൈലികളുമൊക്കെ ഈ ഇരുപ്പിന്റെ ഫലമായിട്ടുണ്ടാകുമെന്ന് ഉറപ്പാണ്.

അതിലൊന്നാകും പുതിയ ആഹാര രീതികള്‍. വീട്ടിലിരിക്കുന്നതുകൊണ്ടതുന്നെ കഴിക്കുന്ന ആഹാരത്തിന്റെ അളവ് കൂടുതലും ആയിട്ടുണ്ടാകും.

അതുകൊണ്ടുതന്നെ ഈ കോവിഡ് കാലത്ത് രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ നമ്മള്‍ ഒഴിവാക്കേണ്ടതും, ജീവിതത്തില്‍ ഒഴിവാക്കരുതാത്തതുമായ അഞ്ച് കാര്യങ്ങളാണ് നമ്മള്‍ ഇത്തവണ ചര്‍ച്ച ചെയ്യുന്നത്.

ഒഴിവാക്കേണ്ട 5 കാര്യങ്ങള്‍ ഇവയാണ്. ഇതിലാദ്യം ഒഴിവക്കേണ്ടത് മാനസിക സമ്മര്‍ദ്ദമാണ്. മനസ്സിന് ആരോഗ്യമുണ്ടെങ്കിലേ ശരീരത്തിനും ആരോഗ്യമുണ്ടാവുകയുള്ളൂ.

ആരോഗ്യമുള്ളശരീരത്തിനുള്ളിലൊരു ആരോഗ്യമുള്ള മനസ്സാണ് നമ്മുടെ ആവശ്യം. ഇപ്പോഴുംസന്തോഷവാനായിരിക്കുക. യോഗാഭ്യാസവും ശ്വസന വ്യായാമങ്ങളും സ്ഥിരമായി ചെയ്യുന്നത് മനസിന് ഏറെ കരുത്ത് നല്‍കും.

ഇനി ഒഴിവാക്കേണ്ട പ്രധാനപ്പെട്ട ഒന്നു പഞ്ചസാരയാണ്. പഞ്ചസാരയുടെ അമിത ഉപയോഗം ആരോഗ്യത്തിന് അത്ര നല്ലതല്ല. പ്രമേഹം, പൊണ്ണത്തടി എന്നിവയൊക്കെ അമിതമായ പഞ്ചസാരയുടെ ഉപയോഗം കൊണ്ടു സംഭവിക്കുന്ന പ്രശ്നങ്ങളാണ്.

കഴിവതും പഞ്ചസാര കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ഉത്തമം. വെറുതെ ഇരിക്കുമ്പോ പുതിയ പരീക്ഷണങ്ങള്‍ നടത്തി ഉണ്ടാക്കാനിടയുള്ള ശീതളപാനീയങ്ങളാണ് ഒഴിവാക്കേണ്ട മറ്റൊന്ന്.

ഇവയുടെ ദീര്‍ഘകാല ഉപയോഗം ഫാറ്റി ലിവര്‍ പോലെയുള്ള കരള്‍ രോഗങ്ങള്‍ക്കും പൊണ്ണത്തടിക്കും അസ്ഥിക്ഷയത്തിനുമൊക്കെ കാരണമാകും.

ഇനി കോവിഡ് കാലത്തെന്നല്ല, ജീവിതത്തില്‍ എന്നും മാറ്റി നിര്‍ത്തേണ്ട രണ്ടു കാര്യങ്ങള്‍ തന്നെ. പുകവലിയും മദ്യപാനവും. മദ്യം പൂര്‍ണമായി ഒഴിവാക്കുക.

ഇത് ആരോഗ്യത്തെ തകര്‍ക്കുക മാത്രമല്ല മരണം പെട്ടെന്നാക്കാനും കാരണമാകും. മദ്യം കഴിച്ചാല്‍ വോവിഡ് വൈറസ് ബാധയെ തടയാന്‍ കഴിയുമെന്ന വ്യാജ പ്രചാരണത്തില്‍ വീണുപോകരുത്.

പുകവലി ശരീരത്തിലെ പ്രതിരോധ ശേഷി കുറയ്ക്കും. ഒരു വര്‍ഷം പുകവലി മൂലം 8 മില്യണ്‍ ആളുകള്‍ മരിക്കുന്നതെന്ന ഭീകരമായ കാര്യം ഓര്‍ക്കുന്നത് എല്ലാക്കാലത്തും നല്ലതു തന്നെ.

ഇനി നിര്‍ബന്ധമായും ചെയ്യേണ്ട അഞ്ചുകാര്യങ്ങള്‍ കൂടി നോക്കാം. ധാരാളം വെള്ളം കുടിക്കുക. വിഷാംശങ്ങള്‍ പുറംതളളാനും ധാരാളം വെളളം കുടിക്കുന്നതു നല്ലതാണ്.

ഓരോ 25 കിലോ തൂക്കത്തിനും ഒരു ലിറ്റര്‍ വെള്ളം കുടിക്കുക. ഉദാഹരണത്തിന് 75 കിലോ തൂക്കമുള്ള ഒരു വ്യക്തി ദിവസവും കുറഞ്ഞത് 3 ലിറ്റര്‍വെള്ളം കുടിക്കണം. വെള്ളം കുടിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഉന്‍മേഷം ലഭിക്കാനും സഹായിക്കും.

ഇനി മറ്റൊന്നു ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക. ആന്റി ഓക്‌സിഡന്‍സും വിറ്റാമിനും ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും ശീലമാക്കണം. രോഗാണുക്കളെ ചെറുക്കാനും ഉന്മേഷമുണ്ടാവാനും ഇത് സഹായിക്കും.

സമീകൃതാഹാരം കഴിക്കുക എന്നതാണ് മറക്കാതെ ചെയ്യേണ്ട മറ്റൊരു കാര്യം. ശരീരത്തിന് വേണ്ട എല്ലാ പോഷകഘടകങ്ങളും ആവശ്യമായ അളവില്‍ അടങ്ങിയിരിക്കുന്ന ആഹാരമാണ് സമീകൃതാഹാരം.

ശരീരത്തിന്റെ സാധാരണ നിലയിലുള്ള വളര്‍ച്ചയ്ക്ക് ആവശ്യമായ ധാന്യകം, കൊഴുപ്പ്, മാംസ്യം, ധാതുക്കള്‍, വൈറ്റമിനുകള്‍ എന്നിവ അടങ്ങിയ ആഹാരം ആണ് നാം കഴിക്കേണ്ടത്.

നന്നായി വ്യായാമം ചെയ്യുക എന്നതാണ് നാലാമത്തെ കാര്യം. ഏത് പ്രായത്തിലുള്ളവരാണെങ്കിലും പതിവായി വ്യായാമം ചെയ്യുന്നെങ്കില്‍ മാത്രമേ നല്ല ആരോഗ്യംനിലനിറുത്താനാകുകയുള്ളൂ. ഒരു ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും 30 മിനിറ്റു മുതല്‍ 45 മിനിറ്റുവരെ വ്യായാമം ചെയ്യുക.

ഇനി പ്രാധാന്യം നല്‍കേണ്ടത് ഉറക്കത്തിനാണ്. ഉറക്കമില്ലാത്ത അവസ്ഥ നമ്മുടെ മനസ്സിനെയും ശരീരത്തെയും ഒരുപോലെ തളര്‍ത്തുന്ന ഒന്നാണ്. ഉറങ്ങാത്തവര്‍ തങ്ങളുടെ ആരോഗ്യം തന്നെയാണ് ഇല്ലാതെ ആക്കുന്നത്.

എത്രമാത്രം ഉറക്കംവേണമെന്നത് ഒരോ വ്യക്തിയെയും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. നവജാത ശിശുക്കള്‍ദിവസവും 16-18 മണിക്കൂര്‍ ഉറങ്ങുമ്പോള്‍ 1-4 വയസ്സുള്ള കുട്ടികള്‍ 12 മണിക്കൂര്‍ വരെ ഉറങ്ങേണ്ടത് ആവശ്യമാണ്.

സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ 10 മണിക്കൂറും കൗമാരത്തിലുള്ളവര്‍ 9 മണിക്കൂറും പ്രായപൂര്‍ത്തിയായവര്‍ എട്ടുമണിക്കൂര്‍ വരെയും ഉറങ്ങേണ്ടതാണ്.

health tips
Advertisment