Health

ഇന്ന് സെപ്റ്റംബർ 10 ആത്മഹത്യ പ്രതിരോധ ദിനം — ലോകത്ത് ആത്മഹത്യ പ്രവണത വര്‍ധിച്ചുവരുന്നു. ഓരോ നാല്‍പ്പ്ത് സെക്കന്‍ഡിലും ഒരാള്‍ എന്ന രീതിയിലാണ് ലോകത്തെ ആത്മഹത്യാ നിരക്ക് എന്നാണ് ലോകാരാഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് എന്നാല്‍ ആത്മഹത്യ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ ഭൂരിഭാഗം രാജ്യങ്ങളിലും നടക്കുന്നുമില്ല. ഓരോ നിമിഷത്തിലും ലോകത്തിന്റെ ഏതെങ്കിലുമൊരു കോണില്‍ സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തുന്ന ഒരാളുണ്ട്. മറ്റാരെങ്കിലും തന്നെ കേള്‍ക്കാനോ, അറിയാനോ ഇല്ലാത്ത ശൂന്യതയില്‍ സ്വയം അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്ന ഒരാള്‍. ആത്മഹത്യയെ കുറിച്ചുള്ള ചിന്തകള്‍ അകറ്റിനിര്‍ത്താൻ ചെയ്യാവുന്ന കാര്യങ്ങള്‍

ഹെല്‍ത്ത് ഡസ്ക്
Friday, September 10, 2021

ഇന്ന് സെപ്തംബര്‍ 10, ആത്മഹത്യാവിരുദ്ധ ദിനമായി നാം ആചരിക്കുകയാണ്. എല്ലാ വര്‍ഷവും സെപ്തംബറില്‍ ഒരു ദിനം ഇതിനായി മാറ്റിവയ്ക്കാറുണ്ട്. ലോകം മുന്നോട്ടുപൊയ്‌ക്കൊണ്ടിരിക്കുമ്പോഴും, നമുക്ക് മുമ്പില്‍ സാധ്യതകളും സൗകര്യങ്ങളും വര്‍ധിച്ചുവരുമ്പോഴും ആത്മഹത്യകളുടെ എണ്ണത്തില്‍ മാത്രം കുറവ് സംഭവിക്കുന്നില്ല.

ഈ ദുരവസ്ഥയെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും മാനസികാരോഗ്യത്തിനുള്ള പ്രാധാന്യത്തെ കുറിച്ച് ഏവരിലും അറിവുണ്ടാക്കുന്നതിനുമായാണ് ആത്മഹത്യാവിരുദ്ധ ദിനം ആചരിക്കുന്നത്.

ചുറ്റുമുള്ളവരിലോ പ്രിയപ്പെട്ടവരുടെ കൂട്ടത്തിലോ ആരെങ്കിലും പ്രശ്‌നത്തിലാണെന്ന് മനസിലായാല്‍ അവര്‍ക്ക് വൈകാരികമായ പിന്തുണ നല്‍കനും, അവരോട് അനുതാപപൂര്‍വ്വം പോരുമാറാനും, അവരെ കേള്‍ക്കാനും, സമാശ്വസിപ്പിക്കാനും, പ്രാധാന്യമുള്ള കാര്യങ്ങളില്‍ അവരോടൊപ്പം തീരുമാനങ്ങളെടുക്കാന്‍ സഹായിക്കാനുമെല്ലാം നാം ബാധ്യസ്ഥരാണ്.

എന്നാല്‍ സ്വയം പ്രശ്‌നത്തിലാകുമ്പോള്‍ പലപ്പോഴും എന്താണ് ചെയ്യേണ്ടതെന്ന് പലര്‍ക്കും അറിയാതെ പോകാം. ആരോടും ഒന്നും പറയാതെ, എല്ലാം ഉള്ളില്‍ തന്നെയൊതുക്കി എത്രയോ പേര്‍ ഇതുപോലെ കഴിയുന്നു. ഇത്തരക്കാര്‍ ക്രമേണ ആത്മഹത്യാപ്രവണത കാണിക്കാനുള്ള സാധ്യതയും കൂടുതലാണ്.

അതിനാല്‍ തന്നെ മാനസികമായ സമ്മര്‍ദ്ദം വന്നുകഴിഞ്ഞാല്‍ അതിനെ എത്തരത്തിലെല്ലാം കൈകാര്യം ചെയ്യണമെന്ന് നാം അറിഞ്ഞിരിക്കണം. അതിന് സഹായകമാകുന്ന ചില കാര്യങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്.

-. മനശാസ്ത്ര വിദഗ്ധരുടെ സഹായം തേടുക. ഇക്കാര്യത്തില്‍ യാതൊരുവിധത്തിലുള്ള നിരാശയോ നാണക്കേടോ തോന്നേണ്ടതില്ല. ശാരീരികമായ അസുഖങ്ങളെ പോലെ തന്നെയാണ് മാനസികമായി ബാധിക്കുന്ന അസ്വസ്ഥതകളുമെന്ന് മനസിലാക്കുക.

-. എപ്പോഴും ഫോണിലോ പേഴ്‌സണല്‍ ഡയറിയിലോ ഒരു സംഘം ആളുകളുടെ കോണ്‍ടാക്ടുകള്‍ സൂക്ഷിക്കുക. പ്രിയപ്പെട്ടവര്‍- അത് സുഹൃത്തുക്കളോ ബന്ധുക്കളോ ആകാം, തെറാപ്പിസ്റ്റ്, ഡോക്ടര്‍ അങ്ങനെ…

– നിത്യജിവിതത്തെ കഴിയാവുന്ന രീതിയില്‍ ചിട്ടപ്പെടുത്തുക. സംഗീതം കേള്‍ക്കുക, തമാശ നിറഞ്ഞ സിനിമകളോ വീഡിയോകളോ കാണുക അങ്ങനെ മനസിന് സന്തോഷം നല്‍കാന്‍ സഹായപ്രദമായ കാര്യങ്ങള്‍ എല്ലാ ദിവസവും നിര്‍ബന്ധമായി ചെയ്യുക.

– ലഹരിപദാര്‍ത്ഥങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കുക. ഇവ മോശമായ ചിന്തകളെ വീണ്ടും ഉദ്ദീപിക്കും.

– ചിന്തകളും തോന്നലുകളുമെല്ലാം എഴുതി സൂക്ഷിക്കാം. ഇത് സമ്മര്‍ദ്ദങ്ങളെ പുറന്തള്ളാന്‍ സഹായിക്കും.

×