Advertisment

പുകവലി നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ഭയമോ? പരീക്ഷിക്കാം ഇങ്ങനെ ചിലത്...

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

publive-image

Advertisment

പുകവലിയോ മദ്യപാനമോ ആകട്ടെ, ഇവയെല്ലാം ആരോഗ്യത്തിന് എത്രമാത്രം വെല്ലുവിളികളുയര്‍ത്തുന്ന ശീലങ്ങളാണെന്ന് നമുക്കറിയാം. എന്നാല്‍ പലപ്പോഴും ഈ ശീലങ്ങളില്‍ നിന്ന് എളുപ്പത്തില്‍ പുറത്തുകടക്കുക സാധ്യമല്ല.

മിക്കവാറും ഇവ ഉപേക്ഷിക്കുന്നതിന്റെ ഭാഗമായി നേരിടാന്‍ പോകുന്ന 'വിത്‌ഡ്രോവല്‍ സിന്‍ഡ്രോം' അഥവാ അനന്തരഫലങ്ങളെ കുറിച്ചാണ് അധികപേര്‍ക്കും ഭയവും ആശങ്കയും. വീണ്ടും ഇതിലേക്ക് തന്നെ തിരിച്ചുവരാന്‍ തോന്നിയാല്‍ എന്ത് ചെയ്യണം? എങ്ങനെ ആ മാനസികാവസ്ഥയെ കൈകാര്യം ചെയ്യണം? ശാരീരികമായി ഉണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക് എങ്ങനെ പരിഹാരം തേടണം?... തുടങ്ങി അനവധി സംശയങ്ങളുണ്ടാകാം.

പുകവലിയുടെ കാര്യത്തിലാണെങ്കില്‍ പെട്ടെന്ന് ഈ ശീലം ഉപേക്ഷിക്കുമ്പോള്‍ ഏത് കാര്യത്തിലും ആശയക്കുഴപ്പങ്ങള്‍, അസ്വസ്ഥത, ഉത്കണ്ഠ, ദേഷ്യം തുടങ്ങിയ പ്രശ്‌നങ്ങള്‍, അതുപോലെ വിറയല്‍, മലബന്ധം പോലുള്ള ശാരീരികപ്രശ്‌നങ്ങളെല്ലാം നേരിടാം.

പുകവലിയില്‍ നിന്ന് പുറത്തുകടക്കാന്‍ ഒരു വ്യക്തി തീരുമാനിച്ചാല്‍ ആദ്യം ചെയ്യേണ്ടത് അതെക്കുറിച്ച് ദീര്‍ഘമായി ചിന്തിക്കാതിരിക്കുക എന്നതാണെന്ന് മനശാസ്ത്ര വിദഗ്ധര്‍ പറയുന്നു. തീരുമാനമെടുക്കുന്ന പക്ഷം തന്നെ അത് നടപ്പിലാക്കുക.

അനന്തരഫലങ്ങളെ നേരിട്ട് മുന്നോട്ടുപോകാന്‍ ചില പരിശീലനങ്ങള്‍ ആവശ്യമാണ്. അവ പരീക്ഷിച്ചുനോക്കി, മുന്നോട്ടുപോവുക. അത്തരത്തില്‍ പുകവലിയില്‍ നിന്ന് പുറത്തുകടക്കാന്‍ തീരുമാനിച്ചൊരാളെ സംബന്ധിച്ച് അനന്തരഫലങ്ങളെ അതിജീവിക്കാന്‍ സഹായകമാകുന്ന ചില 'ടിപ്‌സ്' ആണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്...

പുകവലിക്കാന്‍ തോന്നുന്ന സമയത്ത് തന്നെ എന്തുകൊണ്ടാണ് പുകവലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് എങ്കില്‍ ആ കാരണത്തെ പറ്റി ആവര്‍ത്തിച്ച് ഓര്‍ക്കുക.

രണ്ട്...

പുകവലിക്കാന്‍ തോന്നുന്ന സമയങ്ങളില്‍ മറ്റെന്തെങ്കിലും തിരക്കുകളിലേക്കോ ജോലികളിലേക്ക് സ്വയം വ്യാപരിക്കുക. തീര്‍ച്ചയായും ഈ പരിശീലനം വിജയിക്കുക തന്നെ ചെയ്യും. വിരസമായി ഇരിക്കുകയോ ചിന്തിക്കുകയോ അരുത്, അങ്ങനെയെങ്കില്‍ ശ്രമം വിഫലമാകാം.

മൂന്ന്...

പുവകലിക്കാന്‍ പ്രവണത തോന്നുന്ന സമയത്ത് വെള്ളം കുടിക്കുക. ആഴത്തില്‍ ശ്വാസമെടുക്കുക. പുകവലിക്കണമെന്ന മനസിന്റെ ആഗ്രഹത്തെ തീര്‍ത്തും അവഗണിക്കാന്‍ വേണ്ട ഏത് കാര്യത്തിലേക്കും കടക്കുക.

നാല്...

പുകവലിക്കാന്‍ ആഗ്രഹം തോന്നുന്ന സമയത്ത് അഞ്ച് മുതല്‍ പത്ത് മിനുറ്റ് വരെയുള്ള നേരം തീര്‍ത്തും അതിലേക്ക് പോകാനുള്ള ശ്രമം നടത്താതിരിക്കുക.

പതിയെ ഈ സമയം കൂട്ടിവരാം. തീര്‍ച്ചയായും ശരീരവും മനസും ഇതിനോട് പതിയെ പൊരുത്തപ്പെടും.

അഞ്ച്...

സ്വയം ദുര്‍ബലനാണെന്നോ, ദുര്‍ബലയാണെന്നോ ചിന്തിക്കുകയേ ചെയ്യരുത്. എനിക്കിത് ഉപേക്ഷിക്കാനാവുന്നില്ലല്ലോ എന്ന നിരാശയും അരുത്. മറ്റാര്‍ക്കെങ്കിലും അങ്ങനെ സാധ്യമായിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും നമുക്കും സാധ്യമാണെന്ന് ഉറച്ചുവിശ്വസിക്കുക.

ഈ ഘട്ടത്തില്‍ പ്രിയപ്പെട്ടവരുടെ പിന്തുണയും സഹായവും തുറന്നുചോദിക്കാവുന്നതും അവരെ ആശ്രയിക്കാവുന്നതുമാണ്. ആരോഗ്യപരമായ ജീവിതത്തിനും സന്തോഷത്തിനും വേണ്ടി ഇത്തരത്തിലെല്ലാം പരിശ്രമിക്കുന്നതില്‍ അഭിമാനമേ കാണേണ്ടതുള്ളൂ...

Health
Advertisment