30
Wednesday November 2022
Health Tips

നമ്മള്‍ ഉള്‍പ്പെടുന്ന ഇടങ്ങള്‍, അവിടെ നമ്മള്‍ ഇടപെടുന്ന ആളുകള്‍, ബന്ധങ്ങള്‍ ഇതെല്ലാം നമ്മുടെ ആരോഗ്യത്തെ നേരിട്ടോ അല്ലാതെയോ ബാധിക്കാം. അത്തരത്തില്‍ ‘ടോക്‌സിക്’ ബന്ധങ്ങളില്‍ പെടുന്നത് മുഖസൗന്ദര്യത്തെ ബാധിക്കുമോ?

ഹെല്‍ത്ത് ഡസ്ക്
Tuesday, October 19, 2021

ദൈനംദിനജീവിതത്തിലെ നമ്മുടെ ശാരീരികവും മാനസികവുമായ എല്ലാ പ്രവര്‍ത്തനങ്ങളും നമ്മുടെ ആരോഗ്യത്തിലൂടെ പ്രതിഫലിക്കാം. ഇതില്‍ ഡയറ്റോ വ്യായാമമോ പോലുള്ള ശാരീരികമായ വ്യവഹാരങ്ങള്‍ പോലെ തന്നെ പ്രധാനമാണ് മനസിന്റെ വ്യവഹാരങ്ങളും.

കടുത്ത മാനസികസമ്മര്‍ദ്ദം നേരിടുന്നൊരു വ്യക്തിക്ക് ഇത് മൂലം ശരീരഭാരം കൂടുകയോ കുറയുകയോ, ഉത്കണ്ഠ മൂലം തലവേദന പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെടുകയോ ചെയ്‌തേക്കാം.

ചുരുക്കിപ്പറഞ്ഞാല്‍ ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തെയും അവയുടെ പ്രവര്‍ത്തനങ്ങളെയും വെവ്വേറെയായി കാണുക സാധ്യമല്ല. അങ്ങനെയെങ്കില്‍ നമ്മള്‍ ഉള്‍പ്പെടുന്ന ഇടങ്ങള്‍, അവിടെ നമ്മള്‍ ഇടപെടുന്ന ആളുകള്‍, ബന്ധങ്ങള്‍ ഇതെല്ലാം നമ്മുടെ ആരോഗ്യത്തെയും നേരിട്ടോ അല്ലാതെയോ ബാധിക്കാം.

അത്തരത്തില്‍ ‘ടോക്‌സിക്’ ബന്ധങ്ങളില്‍ ( ഒരു വ്യക്തിക്ക് ആരോഗ്യകരമാകാതെ പോകുന്ന ബന്ധങ്ങള്‍) പെടുന്നവരില്‍ കാണപ്പെടുന്ന പ്രത്യക്ഷമായൊരു പ്രശ്‌നമാണ് മുഖത്തെ ‘ഡാര്‍ക്ക് സര്‍ക്കിള്‍സ്’. കണ്ണിന് ചുറ്റുമായി കറുത്ത നിറം പടര്‍ന്ന് കണ്ണുകള്‍ ക്ഷീണിച്ചും കുഴിഞ്ഞും കാണപ്പെടുന്ന അവസ്ഥയാണിത്. പല കാരണങ്ങള്‍ കൊണ്ടും ‘ഡാര്‍ക്ക് സര്‍ക്കിള്‍സ്’ രൂപപ്പെടാം.

പ്രധാനമായും ഉറക്കമില്ലായ്മയാണ് ഇതിലേക്ക് മിക്കവരെയും നയിക്കുന്നത്. അതല്ലെങ്കില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, അമിതമായ ജോലിഭാരം, മാനസിക സമ്മര്‍ദ്ദം എന്നിങ്ങനെയുള്ള ഘടകങ്ങളും കാരണമാകാം.

‘ടോക്‌സിക്’ ബന്ധങ്ങളിലൂടെ കടന്നുപോകുന്നവരെ സംബന്ധിച്ച് സമ്മര്‍ദ്ദം, ഉത്കണ്ഠ എന്നിവ എല്ലായ്‌പോഴും അനുഭവപ്പെടാം. ഈ രണ്ട് ഘടകങ്ങളും ശരീരസൗന്ദര്യത്തെയും ആരോഗ്യത്തെയും വളരെ പെട്ടെന്ന് തന്നെ പ്രതികൂലമായി ബാധിക്കുന്നവയാണ്.

ചര്‍മ്മത്തിന് തിളക്കം നഷ്ടപ്പെടുക, ഉറക്കമില്ലായ്മ മൂലം ക്ഷീണിക്കുക, ഭക്ഷണത്തിലെ കൃത്യമില്ലായ്മ കൊണ്ടുണ്ടാക്കുന്ന ഉദരപ്രശ്‌നങ്ങള്‍, സമ്മര്‍ദ്ദം കൊണ്ടുണ്ടാകുന്ന ഉദര പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ‘ടോക്‌സിക്’ ബന്ധങ്ങളിലൂടെ കടന്നുപോകുന്നവര്‍ നേരിടുന്നു.

ഇത്തരത്തിലുള്ള ബന്ധങ്ങളില്‍ നിന്ന് കഴിവതും മാറിനില്‍ക്കുക തന്നെയാണ് ഉചിതമെന്ന് മനശാസ്ത്ര വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ മാറ്റിവച്ചുകൊണ്ടും, മറ്റൊരാളുടെ/ മറ്റുള്ളവരുടെ അഭിരുചികള്‍ക്കനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തിയും മുന്നോട്ടുപോകുന്നവരെ സംബന്ധിച്ച് സ്വന്തം ആരോഗ്യവും മനസുഖവും തീര്‍ത്തും നഷ്ടമാകുന്ന അവസ്ഥയുണ്ടാകാം.

ഇത് ചുറ്റുമുള്ളവരെയും മോശമായി ബാധിക്കാം. അതിനാല്‍ ‘ടോക്‌സിക്’ ബന്ധങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുക. ആരോഗ്യകരമായ ഡയറ്റ്, ഉറക്കം, വ്യായാമം എന്നിവയെല്ലാം പതിവാക്കുക. മനസിന് സമ്മര്‍ദ്ദം നല്‍കുന്ന പെരുമാറ്റം ആരില്‍ നിന്ന് ഉണ്ടാകുന്നുവോ അവരെ അകറ്റിനിര്‍ത്താന്‍ ശ്രദ്ധിക്കുക.

ഇനി അത്തരം ആളുകളെ അകറ്റിനിര്‍ത്താന്‍ സാധിക്കാത്ത ജോലിസ്ഥലം പോലുള്ള ഇടങ്ങളാണെങ്കില്‍ അവിടെ നിന്നുണ്ടാകുന്ന സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള പരിശീലനങ്ങള്‍ തേടേണ്ടതുണ്ടെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

Related Posts

More News

തിരുവനന്തപുരം: അതൃപ്തിയെ തുടർന്ന് കുറച്ച് കാലമായി സി.പി.എം- എൽ.ഡി.എഫ് പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്ന ഇ.പി.ജയരാജൻ വീണ്ടും സജീവമാകുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അവധി ദീർഘിപ്പിച്ച് വീട്ടിലിരിക്കുകയാണെങ്കിലും ദൈനംദിന രാഷ്ട്രീയ സംഭവവികാസങ്ങളിൽ പ്രസ്താവനയിലൂടെയും മറ്റും പ്രതികരിച്ചുകൊണ്ടാണ് ജയരാജൻ വീണ്ടും പാർട്ടിയുടെ മുഖ്യ ധാരയിലേക്ക് എത്തുന്നത്. പാർട്ടിയുടെയും മുന്നണിയുടെയും പോക്കിൽ അതൃപ്തിയുളളതുകൊണ്ട് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നു എന്ന തരത്തിൽ വാർത്തകൾ വന്നപ്പോൾ അത് നിഷേധിക്കാൻ കൂട്ടാക്കാതിരുന്ന ഇ.പി.ജയരാജൻ ചില ഫേസ് ബുക്ക് പോസ്റ്റിലൂടെ അതിനും ശ്രമം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം […]

കൊച്ചി: ഇന്ത്യന്‍ ടൈല്‍ ആന്‍ഡ് സ്റ്റോണ്‍ ഇന്‍സ്റ്റലേഷന്‍ ഉല്‍പ്പന്ന വിഭാഗത്തിലെ ലീഡറും ഏറ്റവും മികച്ച പ്രീമിയം ബ്രാന്‍ഡുമായ എംവൈകെ ലാറ്റിക്രീറ്റ് , ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വിജയപ്രദനായ വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ എംഎസ് ധോണിയെ തങ്ങളുടെ ദേശീയ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു. ഈ വ്യവസായ രംഗത്ത് സ്വാധീനം ചെലുത്തുന്നവരെയും ഉപഭോക്താക്കളെയും നൂതനമായ ടൈല്‍ ആന്‍ഡ് സ്റ്റോണ്‍ ഇന്‍സ്റ്റാളേഷന്‍ മാര്‍ഗ്ഗങ്ങളെ കുറിച്ച് ബോധവത്കരിക്കാനും മികച്ച ഗുണനിലവാരമുള്ളതും ഈടുനില്‍ക്കുന്നതുമായ ഉല്‍പ്പന്നങ്ങളിലൂടെ ലക്ഷ്യബോധം ഉണര്‍ത്താനും ധോണിയുടെ ആധികാരിക ശൈലി പ്രതിഫലിപ്പിക്കുന്ന ഒരു […]

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും സംസ്കൃത സാഹിത്യ വിഭാഗം തലവനുമായിരുന്ന ഡോ. ധർമ്മരാജ് അടാട്ടിന്റെ പേരിൽ രൂപീകരിച്ച എൻഡോവ്മെന്റിന്റെ പ്രഥമ പ്രഭാഷണം നാളെ (ഡിസംബർ 1) രാവിലെ 10ന് മുൻ വിദ്യാഭ്യാസ മന്ത്രി എം. എ. ബേബി നിർവ്വഹിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. ‘ഇന്ത്യൻ ഭരണഘടനയുടെ ആമുഖംഃ ദർശനവും പ്രസക്തിയും’ എന്നതാണ് പ്രഭാഷണ വിഷയം. കാലടി മുഖ്യക്യാമ്പസിലെ സെമിനാർ ഹാളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ എൻഡ‍ോവ്മെന്റ് പ്രഭാഷണം […]

കുവൈറ്റ് സിറ്റി: ടൂറിസത്തിന്റെ ഏറ്റവും പുതിയ രൂപത്തിന് ജന്മം കൊടുത്ത് ‘ഫ്ലൈ വേൾഡ് ലക്ഷ്വറി – ടൂറിസം റിസർച്ച് സെന്റർ’ കുവൈറ്റിൽ പ്രവർത്തനമാരംഭിക്കുന്നു. ആഡംബര യാത്രകൾ തുടങ്ങി ഏറ്റവും നൂതന വിനോദസഞ്ചാര മേഖലകളിലേക്ക് തികച്ചും ആകർഷകമായ പ്രീമിയം സെർവീസുകൾ മുൻനിർത്തിയാണ് ഫ്ലൈ വേൾഡ് ലക്ഷ്വറി കുവൈറ്റിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ദാവലിയ കോംപ്ലക്സിൽ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. ടൂറിസത്തിലെ തന്നേ ഏറ്റവും വ്യത്യസ്തം എന്ന് പറയാവുന്ന ഈ ലക്ഷ്വറി ടൂറിസം സർവീസുകൾ ആരംഭിച്ചിരിക്കുന്നത് കുവൈറ്റിലെ ബിസിനസ് ഗ്രൂപ്പായ […]

ദില്ലി : ഇന്ത്യ-ചൈന ബന്ധങ്ങളിൽ ഇടപെടേണ്ടെന്നു അമേരിക്കയ്ക്കു ബെയ്‌ജിംഗ് താക്കീതു നൽകിയതായി പെന്റഗൺ റിപ്പോർട്ട്. ഇന്ത്യയുമായുള്ള അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ ചൈന ശ്രമിക്കുമ്പോൾ യുഎസിനെ അകറ്റി നിർത്തുക എന്ന ലക്‌ഷ്യം കൂടിയുണ്ടെന്നു റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2020-2021 ൽ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ ഉണ്ടായ അതിർത്തി സംഘർഷങ്ങൾ അതിന്റെ രൂക്ഷത കുറച്ചു കാണിക്കാൻ ചൈന ശ്രമിച്ചതും മൂന്നാം കക്ഷിയുടെ രംഗപ്രവേശം ഒഴിവാക്കാനാണ്. എന്നാൽ 46 വർഷത്തിനിടയിലെ ഏറ്റവും വലിയ ഏറ്റുമുട്ടൽ നടന്നിരുന്നു. ഇരു പക്ഷവും സൈനിക സാന്നിധ്യം വർധിപ്പിക്കയും […]

ഷാര്‍ജ: ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. ആലപ്പുഴ കായംകുളം പുതുപ്പള്ളി തെക്ക് എഴുത്തുപള്ളില്‍ പരേതരായ രാഘവന്‍ ഉണ്ണിത്താന്റെയും രത്നമ്മയുടെയും മകന്‍ ഗോപകുമാര്‍ (48) ആണ് മരിച്ചത്. 10 വർഷമായി ഷാർജയിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ശ്രീജ. മകള്‍: ഗോപിക. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടില്‍ കൊണ്ടുപോകും.

കൊച്ചി: ലോകത്തിലെ മുന്‍നിര മെക്സിക്കന്‍-പ്രചോദിത റസ്റ്റോറന്റ് ബ്രാന്‍ഡായ ടാക്കോ ബെല്‍, നിലവിലുള്ള വൈവിധ്യമാര്‍ന്ന മെനുവിലേക്ക് ചീസി ജി ടാക്കോ എന്ന രുചികരമായ പുതിയ ടാക്കോ അവതരിപ്പിച്ചു. പുത്തന്‍ ചീസി ജി ടാക്കോ, മൃദുവും മൊരിഞ്ഞതുമാണ്. ചൂടുള്ള, മൃദുവായ ഫ്ലാറ്റ് ബ്രെഡ്, രുചികരമായ സ്റ്റഫിംഗ്, സെസ്റ്റി റാഞ്ച് സോസ്, ക്രിസ്പി ലെറ്റിയൂസ് എന്നിവ നിറഞ്ഞ ക്രഞ്ചി ടാക്കോ, ത്രീ ചീസ് മിശ്രിതം കൊണ്ട് ലെയേര്‍ഡ് ചെയ്ത് പൊതിഞ്ഞിരിക്കുന്നു. ചീസി ജി ടാക്കോ അണ്‍ലിമിറ്റഡ് പെപ്‌സിക്കൊപ്പം ഇന്ത്യയിലുടനീളമുള്ള എല്ലാ ടാക്കോ […]

കുവൈറ്റ്: എൻ ബി കെ മാരത്തൺ ഡിസംബർ 10 ശനിയാഴ്ച ഗൾഫ് സ്ട്രീറ്റിൽ നടക്കുമെന്ന് നാഷണൽ അസംബ്ലി അംഗം ആലിയ അൽ ഖാലിദ് പറഞ്ഞു. നാഷനൽ ബാങ്ക് ഓഫ് കുവൈറ്റ് മാരത്തണിന്റെ പ്രശ്‌നം പരിഹരിക്കുന്നതിനും ബാങ്കുമായി ബന്ധപ്പെട്ടവരുമായുള്ള ഏകോപനത്തിനും പെട്ടെന്നുള്ള പ്രതികരണത്തിന് ആഭ്യന്തര മന്ത്രാലയത്തിനും ആഭ്യന്തര മന്ത്രിക്കും ട്രാഫിക് അസിസ്റ്റന്റ് അണ്ടർസെക്രട്ടറിക്കും നന്ദി പറയുന്നു എന്നും ആലിയ അൽ ഖാലിദ് കൂട്ടിച്ചേർത്തു. ഈ ശ്രമങ്ങളും കക്ഷികൾ തമ്മിലുള്ള ഈ സഹകരണവും പല പ്രശ്‌നങ്ങളും പരിഹരിക്കുന്നതിൽ ഫലപ്രദവും പ്രധാനപ്പെട്ടതുമായ […]

അറ്റ്ലാന്റ: സഭയും സമുധായാവും കൈകോർത്തു, പള്ളിയും സംഘടനയും ഒറ്റകെട്ടായി, സഹകരിച്ചു പോകുന്നതിൽ അഭിമാനക്കൊള്ളുന്ന അറ്റ്ലാന്റയിലെ ക്നാനായക്കാരുടെ സംഘടനയായ കെ സി എ ജി യുടെ അമരത്തിലേക്കു 12 അംഗഎക്സിക്യൂട്ടീവ് കമ്മിറ്റി സത്യ പ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റുവാങ്ങി. നവംബർ  26 ന്, ഹോളി ഫാമിലി ക്നാനായ പള്ളിയിൽ, താങ്ക്സ്ഗിവിങ് കുർബാനക്ക് ശേഷം, വികാരി ബിനോയ് നാരമംഗലത് അച്ഛന്റെ സാന്നിത്യത്തിൽ നടന്ന സാധ്യപ്രതിജ്ഞാച്ചടങ്ങിൽ, മുൻ പ്രസിഡന്റ് ജാക്സൺ കുടിലിൽ അധ്യഷൻ വഹിക്കുകയും, ലൈസൻ ബോർഡ് ചെയർ  മീന സജു വട്ടകുന്നത് സാധ്യപ്രതിജ്ഞ […]

error: Content is protected !!