Advertisment

ജങ്ക് ഫുഡിനോടുള്ള താൽപര്യം കുറയ്ക്കാൻ ഇതാ ചില ടിപ്സ്

New Update

publive-image

Advertisment

വളരെയധികം പാകം ചെയ്യപ്പെട്ട, നിരവധി പ്രോസസുകൾക്ക് വിധേയമായ, കലോറി വളരെ കൂടിയതും, പോഷക സമ്പുഷ്ടതയിൽ പിന്നോക്കം നിൽക്കുകയും ചെയ്യുന്ന ഭക്ഷണ പദാർഥങ്ങളാണ് ജങ്ക് ഫുഡ്. ഫൈബറുകൾ വളരെ കുറഞ്ഞ ഭക്ഷണമായത് കൊണ്ട് ദഹനപ്രക്രിയ വളരെ പെട്ടെന്നു തന്നെ ഇവ തകരാറിലാക്കുന്നു.

വളരെ പെട്ടെന്നുതന്നെ രക്തത്തിലെ ഷുഗർ ലവൽ കൂടുകയും അതുപോലെത്തന്നെ കുറയുകയും ചെയ്യുന്നതുകൊണ്ട് ക്ഷീണം അനുഭവപ്പെടുന്നു. അതു വിശപ്പുണ്ടാക്കുകയും കൂടുതൽ ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. ജങ്ക് ഫുഡ് ആസക്തിയെ നിയന്ത്രിക്കാൻ ഇതാ ചില ടിപ്സുകൾ...

ധാരാളം വെള്ളം കുടിക്കുക...

ജങ്ക് ഫുഡിനോടുള്ള താൽപര്യം കുറയ്ക്കാൻ ദിവസം മുഴുവനും ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് നല്ലൊരു വഴിയാണ്. ദിവസം, ഇടവിട്ട് ചെറിയ അളവിൽ ഭക്ഷണം കഴിക്കുന്നത് നിരന്തരമായ ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാൻ സഹായിക്കും. ഭക്ഷണത്തിനിടയിൽ ബദാം, വാൽനട്ട് അല്ലെങ്കിൽ പഴങ്ങൾ പോലുള്ള ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ ഉൾപ്പെടുത്തുക.

ഭക്ഷണം ചവച്ചരച്ച് കഴിക്കുക...

ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. നിങ്ങൾ ഭക്ഷണം ഒഴിവാക്കുന്നത് പതിവാണെങ്കിൽ, നിങ്ങൾക്ക് ജങ്ക് ഫുഡിനോടോ മധുര പലഹാരത്തിനോടോ ഉള്ള ആസക്തി വർദ്ധിപ്പിക്കും.

പ്രോട്ടീൻ പ്രധാനം...

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഉൾപ്പെടുത്തുക. കഴിക്കുന്ന എല്ലാ ഭക്ഷണത്തിലും പ്രോട്ടീൻ ഉൾപ്പെടുത്തുന്നത് അനാരോഗ്യകരമായ ആസക്തി തടയാൻ സഹായിക്കും.

സമ്മർദ്ദം കുറയ്ക്കാം...

അനാരോഗ്യകരമായ രീതിയിലുള്ള ഭക്ഷണത്തോടുള്ള ആഗ്രഹം ഉയർന്ന തലത്തിലുള്ള സമ്മർദ്ദത്തിന് കാരണമാകും. ധ്യാനവും യോഗയും, നല്ല ഉറക്കവും സമ്മർദ്ദത്തെ ഫലപ്രദമായി നേരിടാൻ സഹായിക്കും.

നന്നായി ഉറങ്ങുക...

നന്നായി ഉറക്കം ലഭിക്കുന്ന ആളുകൾക്ക് പകൽ സമയത്ത് വിശപ്പ് കുറവായിരിക്കും. മധുരവും ഉപ്പുമുള്ള ഭക്ഷണങ്ങളോടുള്ള ആഗ്രഹം അവർക്ക് അധികം അനുഭവപ്പെടില്ല.

ആരോ​ഗ്യകരമായ ഭക്ഷണം കഴിക്കാം...

ജങ്ക് ഫുഡ് ഒഴിവാക്കി ആരോ​ഗ്യകരമായ ഭക്ഷണം കഴിക്കുക. ചിപ്‌സ്, കുക്കീസ് എന്നിവയ്ക്ക് പകരം ബദാം, വാൽനട്ട് തുടങ്ങിയവ കഴിക്കുക.

Health
Advertisment