ചർമ്മം സുന്ദരമായി സംരക്ഷിക്കാൻ പ്രകൃതിദത്ത വഴികൾ ശീലിക്കുന്നതാണ് കൂടുതൽ നല്ലത്. മുഖം സുന്ദരമാക്കാൻ ഇതാ ചില സ്കിൻ കെയർ ടിപ്സ്

New Update

publive-image

നമ്മുടെ ചർമ്മം സുന്ദരമായി സംരക്ഷിക്കാൻ പ്രകൃതിദത്ത വഴികൾ ശീലിക്കുന്നതാണ് കൂടുതൽ നല്ലത്. ആർക്കും പിന്തുടരാവുന്ന മികച്ച ഒരു സ്കിൻ കെയർ ടിപ്സ് പരിചയപ്പെടാം.

Advertisment

ആവി പിടിക്കുമ്പോൾ ചർമത്തിലെ സുഷിരങ്ങൾ തുറക്കും. ഇത് അഴുക്കുകൾ നീക്കം ചെയ്യാൻ സഹായിക്കും. ദിവസവും അഞ്ച് മിനിറ്റ് ആവി പിടിക്കുന്നത് ശീലമാക്കുക. ആവി പിടിക്കുന്ന വെള്ളത്തിൽ തുളസിയില ഇടുന്നതും നല്ലതാണ്.

ഒരു ടേബിൾ സ്പൂൺ തൈരിൽ ഒരു ടേബിൾ സ്പൂൺ‍ തേൻ ചേർത്ത മിശ്രിതം മുഖത്തിടുന്നത് ചർമ്മം വരണ്ട് പൊട്ടുന്നത് തടയാൻ സഹായിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഇടാം.

തുറന്നു ശുചിയായ മുഖത്തെ സുഷിരങ്ങൾ അടയ്ക്കുന്നതിനാണ് ടോണർ. ഏതാനും തുളളി റോസ് വാട്ടർ മുഖത്ത് പുരട്ടുക. ഒന്നാന്തരം ടോണർ ആണിത്.

ആൽമണ്ട് ഓയിൽ, കോക്കനട്ട് ഓയിൽ, ഒലിവ് ഓയിൽ, കറ്റാർവാഴ ജെൽ തുടങ്ങിയവ മോയിസ്ചറൈസറായി ഉപയോഗിക്കാം. ഫേഷ്യൽ ചെയ്യുമ്പോൾ ചർമ്മം കൂടുതൽ സോഫ്റ്റാകുന്നു.

ആഴ്ചയിൽ മൂന്നോ നാലോ തവണ മുഖത്ത് കറ്റാർവാഴ ജെൽ പുരട്ടുന്നത് ചർമ്മത്തെ സംരക്ഷിക്കുന്നു. മുഖത്തെ ചുളിവുകൾ, കറുത്തപാടുകൾ എന്നിവ മാറാൻ സഹായിക്കും.

health tips
Advertisment