നമ്മുടെ ചർമ്മം സുന്ദരമായി സംരക്ഷിക്കാൻ പ്രകൃതിദത്ത വഴികൾ ശീലിക്കുന്നതാണ് കൂടുതൽ നല്ലത്. ആർക്കും പിന്തുടരാവുന്ന മികച്ച ഒരു സ്കിൻ കെയർ ടിപ്സ് പരിചയപ്പെടാം.
ആവി പിടിക്കുമ്പോൾ ചർമത്തിലെ സുഷിരങ്ങൾ തുറക്കും. ഇത് അഴുക്കുകൾ നീക്കം ചെയ്യാൻ സഹായിക്കും. ദിവസവും അഞ്ച് മിനിറ്റ് ആവി പിടിക്കുന്നത് ശീലമാക്കുക. ആവി പിടിക്കുന്ന വെള്ളത്തിൽ തുളസിയില ഇടുന്നതും നല്ലതാണ്.
ഒരു ടേബിൾ സ്പൂൺ തൈരിൽ ഒരു ടേബിൾ സ്പൂൺ തേൻ ചേർത്ത മിശ്രിതം മുഖത്തിടുന്നത് ചർമ്മം വരണ്ട് പൊട്ടുന്നത് തടയാൻ സഹായിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഇടാം.
തുറന്നു ശുചിയായ മുഖത്തെ സുഷിരങ്ങൾ അടയ്ക്കുന്നതിനാണ് ടോണർ. ഏതാനും തുളളി റോസ് വാട്ടർ മുഖത്ത് പുരട്ടുക. ഒന്നാന്തരം ടോണർ ആണിത്.
ആൽമണ്ട് ഓയിൽ, കോക്കനട്ട് ഓയിൽ, ഒലിവ് ഓയിൽ, കറ്റാർവാഴ ജെൽ തുടങ്ങിയവ മോയിസ്ചറൈസറായി ഉപയോഗിക്കാം. ഫേഷ്യൽ ചെയ്യുമ്പോൾ ചർമ്മം കൂടുതൽ സോഫ്റ്റാകുന്നു.
ആഴ്ചയിൽ മൂന്നോ നാലോ തവണ മുഖത്ത് കറ്റാർവാഴ ജെൽ പുരട്ടുന്നത് ചർമ്മത്തെ സംരക്ഷിക്കുന്നു. മുഖത്തെ ചുളിവുകൾ, കറുത്തപാടുകൾ എന്നിവ മാറാൻ സഹായിക്കും.
ഈച്ച, കോടിഗോബ്ബ പോലെയുള്ള സിനിമകളിലൂടെ ശ്രദ്ധേയനായ കിച്ച സുദീപ് നായകനാകുന്ന പുതിയ ചിത്രമാണ് വിക്രാന്ത് റോണ. ഒരു ഫാന്റസി ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന വിക്രാന്ത് റോണയിൽ നായികാ വേഷത്തിൽ എത്തുന്നത് ബോളിവുഡ് താരം ജാക്വലീൻ ഫെർണാൻഡസാണ്. 28 ജൂലൈയിൽ 3 ഡിയിലാണ് ആണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ പ്രദർശനത്തിന് എത്തുന്നത്. കന്നഡയിൽ ഒരുങ്ങുന്ന വിക്രാന്ത് റോണ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിൽ മൊഴി മാറ്റി എത്തും. അനുപ് ഭണ്ടാരി തിരക്കഥ എഴുതി ചിത്രം സംവിധാനം […]
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ ഹോം സിനിമയെ മുഴുവനായി അവഗണിച്ചതില്‍ വിഷമമുണ്ടെന്ന് നടി മഞ്ജു പിള്ള. സിനിമ പൂര്‍ണ അര്‍ത്ഥത്തില്‍ ജൂറി കാണാതെ പോയോ എന്ന് സംശയമുണ്ടെന്ന് മഞ്ജു പിള്ള പ്രതികരിച്ചു. സിനിമ മുഴുവന്‍ കണ്ടിട്ട് കലാമൂല്യമില്ലെന്ന് പറയുന്നത് എന്ത് അര്‍ത്ഥത്തിലാണെന്ന് മഞ്ജു പിള്ള ചോദിച്ചു. ‘ഒരു ക്ലീന്‍ മൂവി ആയിരുന്നു ഹോം. ചിത്രത്തില്‍ ജീവന്റെ അംശമുണ്ട്. വിജയ് ബാബുവിനെതിരായ കേസാണ് സിനിമയെ അവഗണിക്കാന്‍ കാരണമെങ്കില്‍ അത് ശരിയല്ല. വിജയ് ബാബു നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി തീരുമാനം മാറ്റുമോയെന്ന […]
തിരുവനന്തപുരം; ഒന്നാം പിണറായി സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ച സബര്‍ബന്‍ റെയില്‍വെ പദ്ധതി പിന്നീട് വേണ്ടെന്നു തീരുമാനിക്കാനുള്ള കാരണം വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. ഹൈസ്പീഡ് റെയില്‍വെ പദ്ധതിക്ക് പകരം യു.ഡി.എഫ്. സര്‍ക്കാര്‍ 2013-ല്‍ അവതരിപ്പിച്ച പദ്ധതിയാണ് സബര്‍ബന്‍ റെയില്‍ പദ്ധതി. ഇതു നടപ്പാക്കാന്‍ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ വളവുകള്‍ നിവര്‍ത്ത് ഒട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം പരിഷ്കരിച്ചാല്‍ മതി. അതിന് ആകെ വേണ്ടത് 15,000 കോടി രൂപയും […]
കോഴിക്കോട്: നേതൃത്വപാടവം എങ്ങനെ വികസിപ്പിക്കാം എന്ന വിഷയത്തിന് എൻസിഡിസി നാനോ വെബിനാർ സംഘടിപ്പിക്കുന്നു. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ ഫോക്കസ് ഫയറീസ് സർക്കിളാണ് സെമിനാറിനു നേതൃത്വം നൽകുന്നത്. ഹെലൻ സൂസൻ ( 43-)മത്തെ ബാച്ച് ട്രെയിനീ ടീച്ചർ ) ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. നേതൃത്വപാടവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപകാരപ്രദമാകും ഈ വെബിനാറെന്ന് കരുതുന്നു. മെയ് 28ന് വൈകുന്നേരം 7മണി മുതലാണ് സെമിനാർ. സൂംമീറ്റിൽ തത്സമയ സെമിനാറാണ് നടക്കുക. വനിതകളുടെ […]
ഉഴവൂർ: ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ജൂൺ രണ്ടിന് ഉഴവൂർ സെൻ്റ് സ്റ്റീഫൻ ചർച്ച് പരീഷ്ഹാളിൽ വച്ച് ഏകദിന ആരോഗ്യമേള സംഘടിപ്പിക്കും. ആരോഗ്യമേഖലയിലെ മികവാർന്ന സേവനങ്ങളെയും പദ്ധതികളെയും ജനങ്ങളെ ബോധ്യപ്പെടുത്തുക, ഇതിനാവശ്യമായ ബോധവത്കരണ പരിപാടികൾ നടത്തുക, പകർച്ചവ്യാധികളും ജീവിതശൈലി രോഗങ്ങളും നേരത്തെ കണ്ടെത്തുക, നിയന്ത്രിക്കുക എന്നിവയ്ക്ക് ഊന്നൽ നൽകിയാണ് മേള സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടക സമിതി യോഗം ഉത്ഘാടനം ചെയ്ത് കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ പറഞ്ഞു. ആരോഗ്യ സംരക്ഷണത്തിനായുള്ള സമഗ്ര സേവനങ്ങൾ ലഭിക്കുന്നതിന് […]
കൊച്ചി; ഭരണമുന്നണിയിക്കും പ്രതിപക്ഷത്തിനുമെതിരെ വിമര്‍ശനവുമയി കേന്ദ്രമന്ത്രി വി.മുരളീധരന്. അഴിമതിയുടെ കാര്യത്തില്‍ ഇരു മുന്നണികളും തമ്മില്‍ വ്യത്യാസമില്ല. പാലാരിവട്ടം യുഡിഎഫിന്റെ പഞ്ചവടിപാലം എങ്കിൽ, കൂളിമാട് എൽഡിഎഫിന്റെ പഞ്ചവടിപ്പാലമാണ്. തൃക്കാക്കരയില്‍ പച്ചയായവർഗീയത പറഞ്ഞ് മുഖ്യമന്ത്രി വോട്ട് പിടിക്കുകയാണ്.ഒരു സമുദായത്തിനെതിരെ പറഞ്ഞാൽ മാത്രം നടപടി എടുക്കുന്നു പി സി ജോർജ്ജിന്റെ വായടപ്പിച്ചാൽ എല്ലാം ശരിയാവും എന്ന് മുഖ്യമന്ത്രി കരുതുന്നുണ്ടോ? വ്യക്തിഹത്യക്കെതിരെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോൾ സ്വന്തം അണികളെ നിയന്ത്രിക്കാൻ കൂടി സി പി എം തയ്യാറാകണമായിരുന്നു. മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കുന്ന മാധ്യമ […]
വാഷിങ്ടൺ: ടെക്സസിലെ റോബ് എലിമെന്ററി സ്കൂളിൽ 19 വിദ്യാർഥികളെയും രണ്ട് അധ്യാപകരേയും വെടിവെച്ച് കൊന്ന സംഭവത്തിൽ ക്ഷമാപണം നത്തി 18കാരനായ കൊലയാളി സാൽവഡോർ റാമോസിന്റെ മാതാവ് അൻഡ്രിയാന മാർട്ടിനെസ്. വെള്ളിയാഴ്ച ഒരു ടി.വി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അൻഡ്രിയാന ക്ഷമാപണം നടത്തിയത്. ‘എന്നോടും എന്റെ മകനോടും ക്ഷമിക്കൂ. അവൻ ചെയ്തതിന് അവന്റെതായ കാരണങ്ങളുണ്ടാകുമെന്ന് എനിക്കറിയാം. ദയവായി അവൻ ചെയ്തതിന്റെ പേരിൽ അവനെ വിലയിരുത്തരുത്. മരിച്ചുപോയ നിഷ്കളങ്കരായ കുട്ടികൾ എന്നോട് പൊറുക്കണമെന്ന് മാത്രമാണ് എന്റെ ആഗ്രഹം’ -കണ്ണീരോടെ റോമോസിന്റെ […]
ഫേസ്ബുക്കിന്റെ വരവ് സമൂഹമാധ്യമങ്ങളിലേക്ക് ആളുകളെ അടുപ്പിക്കുന്നതിൽ വലിയൊരു പങ്ക് തന്നെ വഹിച്ചിട്ടുണ്ട്. അതിനുശേഷം നിരവധി മാധ്യമങ്ങൾ വേറെയും വന്നെങ്കിലും പലരുടെയും തുടക്കം ഫേസ്ബുക്കിൽ നിന്നായിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഫേസ്ബുക്ക് ജന്മം കൊണ്ട വീട് വില്പനയ്ക്ക് എന്ന വാർത്തയാണ്. ഫെയ്സ്ബുക് ഡെവലപ് ചെയ്യുന്നതിനുള്ള ഓഫിസായി മാര്‍ക്ക് സക്കര്‍ബര്‍ഗും ടീമും തിരഞ്ഞെടുത്ത കലിഫോര്‍ണിയ സിലിക്കണ്‍ വാലിയിലുള്ള വീടാണ് വില്പനയ്ക്ക് വെച്ചിരിക്കുന്നത്. നിലവിലെ മാർക്കറ്റ് വില അനുസരിച്ച് 5.3 മില്യണ്‍ ഡോളറാണ് വീടിന്റെ വില. 1998 ലാണ് […]
മർത്തോമ്മാ സഭ ലഹരി മോചന സമിതി കോട്ടയം – കൊച്ചി ഭദ്രാസന പരിശീലനക്കളരി കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാ വക്താവ് അഡ്വ ചാർളി പോൾ ഉദ്ഘാടനം ചെയ്യുന്നു. റവ എബ്രഹാം മാത്യു, റവ. അജു എബ്രഹാം, റവ ഡോ സാബു ഫിലിപ്പ്, റവ. കെ പി സാബു, തോമസ് പി വർഗീസ്, അലക്സ് പി. ജോർജ്, കുരുവിള മാത്യൂസ് എന്നിവർ വേദിയില്‍ കൊച്ചി: മദ്യം റവന്യു വരുമാനം കൂട്ടുമെന്ന് പറയുന്നവർ മദ്യം വരുത്തുന്ന നഷ്ടത്തിന്റെ കണക്കെടുക്കാൻ ഒരു […]