കൊവിഡ് രോഗികൾക്ക് സന്തോഷം പകരാൻ നൃത്തം ചെയ്‌ത്‌ ആസ്സാമിലെ ആരോഗ്യപ്രവർത്തകർ

New Update

publive-image

അസമിലെ സിൽചാറിലെ ഒരു ആശുപത്രിയിൽ കോവിഡ് -19 വാർഡിൽ ബംഗ്ലാ, ഹിന്ദി ഗാനങ്ങൾക്ക് നൃത്തം ചെയ്യുന്ന ആരോഗ്യ പ്രവർത്തകരാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കുന്നത്. അസമിലെ കാച്ചർ ജില്ലയിലെ സിൽചാറിലെ എസ് എം ദേവ് സിവിൽ ഹോസ്പിറ്റലിലെ ആരോഗ്യപ്രവർത്തകരാണ് കോവിഡ് -19 ബാധിച്ച രോഗികളെ ആശ്വസിപ്പിക്കുന്നതിനുള്ള ഒരു ഉപകരണമായി നൃത്തം ഉപയോഗിച്ചത്. വീഡിയോയിൽ ആശുപത്രിയിലെ കുറച്ച് ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും അവരുടെ പിപിഇ സ്യൂട്ടുകളിൽ രോഗികളുമായി നൃത്തം ചെയ്യുന്നത് കാണാം. രോഗികളും ആരോഗ്യ പ്രവർത്തകരും ഹം ഹോഞ്ച് കമ്യാബ് എന്ന ഗാനത്തിനൊപ്പം ചുവട് വെക്കുന്നുണ്ട്. ബരാക് വാലി മേഖലയിലെ പ്രശസ്തമായ നാടോടി നൃത്തമായ ധമൈൽ അവതരിപ്പിക്കുന്നതും കാണാം. ഡോ. ജൂറി ശർമ്മയുടെ നേതൃത്വത്തിലാണ് ഡോക്ടർമാരും ആരോഗ്യപരിപാലന വിദഗ്ധരും നൃത്തം ചെയ്തത്.

Advertisment

https://www.indiatoday.in/trending-news/story/assam-doctors-dance-to-hindi-bangla-songs-to-cheer-up-covid-19-patients-watch-viral-videos-1811779-2021-06-07?jwsource=cl

viral dance health workers
Advertisment