Advertisment

കൊറോണ വൈറസിൻ്റെ ചൈനയിലെ ഉത്ഭവത്തെ കുറിച്ച് രണ്ടാം ഘട്ട അന്വേഷണത്തിന് ഉത്തരവിട്ട് ലോക ആരോഗ്യ സംഘടന

New Update

publive-image

Advertisment

ജനീവ: കൊറോണ വൈറസിൻ്റെ ചൈനയിലെ ഉത്ഭവത്തെ കുറിച്ച് രണ്ടാം ഘട്ട അന്വേഷണത്തിന് ഉത്തരവിട്ട് ലോക ആരോഗ്യ സംഘടന. ലബോറട്ടറികളെയും വുഹാൻ മാർക്കറ്റിനെയും ഉൾപ്പെടുത്തിയുള്ള അന്വേഷണമാണ് ലോകാരോഗ്യ സംഘടന മുന്നോട്ട് വെക്കുന്നത്.

ലോക ആരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് പുതിയ നിർദേശം മുന്നോട്ട് വച്ചിരിക്കുന്നത്. കോവിഡ് 19 ൻ്റെ ആദ്യ ഘട്ട വ്യാപനത്തെ കുറിച്ചുള്ള വിവരങ്ങളുടെ ലഭ്യതക്കുറവ് അന്വേഷണത്തെ സാരമായി ബാധിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

“മനുഷ്യർ, വന്യജീവികൾ, കൊറോണ വൈറസ് വ്യാപിച്ചെന്ന് കരുതുന്ന മത്സ്യമാർക്കറ്റ് ഉൾപ്പടെയുള്ള വുഹാനിലെ എല്ലാ മാംസ മാർക്കറ്റുകളും രണ്ടാം ഘട്ട പഠനത്തിൻ്റെ ഭാഗമാകണം. 2019ൽ മനുഷ്യരിൽ ആദ്യമായി കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത സ്ഥലത്തോട് ചേർന്ന് പ്രവർത്തിക്കുന്ന ലബോറട്ടറികളും റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകളും പഠനത്തിൻ്റെ പരിധിയിൽ വരണം” ഗെബ്രിയേസസ് കൂട്ടിച്ചേർത്തു.

കോവിഡ് വൈറസ് വുഹാനിലുള്ള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പുറത്തു വന്നതാണ് എന്നാണ് വൈറസിൻ്റെ ഉത്ഭവവുമായി ബന്ധപ്പെട്ടു നിൽക്കുന്ന പ്രബല വാദങ്ങളിൽ ഒന്ന്. എന്നാൽ ഈ വാദം തീർത്തും അസംബന്ധമാണ് എന്ന് ചൈന പറയുന്നു. വിഷയത്തെ രാഷ്ട്രീയ വൽക്കരിക്കുന്നത് അന്വേഷണത്തെ തടസപ്പെടുത്താൻ മാത്രമേ ഉപകരിക്കൂ എന്നും ചൈന പറയുന്നു.

കോവിഡ് വൈറസിൻ്റെ ഉത്ഭവം സബന്ധിച്ച് ചൈന കൂടുതൽ വിവരങ്ങൾ നൽകണം എന്ന ലോക ആരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഗെബ്രിയേസസിൻ്റെ പ്രസ്താവനയോട് ചൈനീസ് വിദേശ കാര്യ വക്താവ് സഹോ ലിജൈൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

ചില ഡാറ്റകൾ വ്യക്തിഗത വിവരങ്ങൾ ആയതിനാൽ ചൈനക്ക് പുറത്ത് പോകാൻ പാടില്ലാത്തോ കോപ്പി ചെയ്യാൻ സാധിക്കാത്തതോ ആണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കോവിഡ് വൈറസ് ചൈനീസ് ലാബിൽ നിന്നാണ് ഉത്ഭവിച്ചത് എന്ന തരത്തിൽ വാൾ സ്ട്രീറ്റ് ജേണൽ പോലുള്ള മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

NEWS
Advertisment