അറിഞ്ഞിരിക്കാം പേവിഷബാധയുടെ പ്രധാന ലക്ഷണങ്ങള്‍

രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ പേവിഷബാധ മിക്കപ്പോഴും മരണത്തില്‍ കലാശിക്കും. 

New Update
86bc6adf-9594-4fd3-883c-c873ee473759 (1)

പേവിഷബാധയുടെ പ്രധാന ലക്ഷണം തലവേദനയോടുകൂടിയ പനി, ഉറക്കമില്ലായ്മ, പെരുമാറ്റത്തിലെ മാറ്റങ്ങള്‍, വെള്ളത്തോടും കാറ്റിനോടുമുള്ള പേടി (ഹൈഡ്രോഫോബിയ), അപസ്മാരം, വെള്ളം കുടിക്കാന്‍ കഴിയാത്ത അവസ്ഥ എന്നിവയാണ്. കടിയേറ്റ ഭാഗത്ത് ചൊറിച്ചിലും തരിപ്പും അനുഭവപ്പെടാം.

Advertisment

രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ പേവിഷബാധ മിക്കപ്പോഴും മരണത്തില്‍ കലാശിക്കും. 
രോഗലക്ഷണങ്ങള്‍ ഘട്ടം ഘട്ടമായി പേവിഷബാധ സാധാരണയായി മൂന്ന് ഘട്ടങ്ങളായാണ് പ്രകടമാകുന്നത്. 

ഒന്നാം ഘട്ടം (പ്രോഡോര്‍മല്‍ ഘട്ടം)

കടിയേറ്റ ഭാഗത്ത് ചൊറിച്ചില്‍, മരവിപ്പ്, തലവേദന, തൊണ്ടവേദന എന്നിവയുണ്ടാകാം. 

രണ്ടാം ഘട്ടം

ഉത്കണ്ഠ, ഉറക്കമില്ലായ്മ, വിഭ്രാന്തി, ശബ്ദവ്യത്യാസം, വിറയല്‍, ശ്വാസതടസ്സം എന്നിവ ഉണ്ടാകും. വെള്ളം കാണുമ്പോഴോ കാറ്റ് അടിക്കുമ്പോഴോ രോഗി അസ്വസ്ഥനാകാം (ഹൈഡ്രോഫോബിയ). 

മൂന്നാം ഘട്ടം

തളര്‍ച്ച, അപസ്മാരം, ശ്വാസതടസ്സം എന്നിവയോടുകൂടി രോഗി ബോധരഹിതരാകുകയും അവസാനം മരണപ്പെടുകയും ചെയ്യും. 

പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പട്ടി കടിക്കുകയോ മാന്തുകയോ ചെയ്താല്‍ ഉടന്‍ തന്നെ സോപ്പുപയോഗിച്ച് മുറിവ് 15 മിനിറ്റെങ്കിലും നന്നായി കഴുകി വൃത്തിയാക്കണം. 

ഉടന്‍ തന്നെ അടുത്തുള്ള ഡോക്ടറെ കണ്ട് പ്രതിരോധ കുത്തിവയ്പ്പ്  എടുക്കണം. 

രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതുവരെ കാത്തിരിക്കരുത്. കാരണം രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ പേവിഷബാധ ചികിത്സിക്കാന്‍ കഴിയണം. 

Advertisment