/sathyam/media/media_files/2025/09/23/2046959b-0780-4942-b38e-f4cccc5cad40-2025-09-23-12-59-57.jpg)
കാന്‍സര്‍, ഹൃദ്രോഗം എന്നിവയെ പ്രതിരോധിക്കാന്‍ കത്രിക്ക സഹായിക്കുന്നു. ഇത് നല്ല ദഹനത്തിനും ശരീരത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും, എല്ലുകളുടെയും മാംസപേശികളുടെയും ആരോഗ്യത്തിനും സഹായിക്കും. കൂടാതെ, ഇത് ശരീരത്തിന് സ്‌നിഗ്ധത നല്‍കുകയും, ചര്‍മ്മം, മുടി എന്നിവയുടെ ആരോഗ്യത്തിനും ഉത്തമമാണ്.
കത്രിക്കയിലടങ്ങിയിട്ടുള്ള നാരുകളും, സൈറ്റോന്യൂട്രിയന്റ്സുകളും കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു, അതുവഴി ഹൃദ്രോഗങ്ങളെ പ്രതിരോധിക്കാന്‍ ഇത് ഉത്തമമാണ്.
ഇതിലടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനം സുഗമമാക്കുകയും മലബന്ധം ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യും. ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കാനും കോശങ്ങളെ ഓക്‌സിഡേറ്റീവ് നാശത്തില്‍ നിന്ന് സംരക്ഷിക്കാനും കത്രിക്ക സഹായിക്കുന്നു. ഇത് കാന്‍സര്‍ പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.
മാംസപേശികളെയും സന്ധികളെയും പോഷിപ്പിക്കാനും എല്ലുകളുടെ ആരോഗ്യത്തിനും കത്രിക്ക നല്ലതാണ്. കത്രിക്കയില്‍ ജലാംശവും നാരുകളും കൂടുതലായതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
കത്രിക്കയിലടങ്ങിയിരിക്കുന്ന വിറ്റാമിനുകളും മിനറല്‍സും ചര്‍മ്മം തിളങ്ങാനും ചുളിവുകള്‍ അകറ്റാനും സഹായിക്കും. മുടി ഇടതൂര്‍ന്നു വളരാനും ശിരോചര്‍മ്മ രോഗങ്ങളെ ചെറുക്കാനും ഇത് സഹായിക്കും. കത്രിക്ക എണ്ണമയമുള്ള ഒരു പച്ചക്കറിയാണ്. ഇത് ശരീരത്തിന് ആവശ്യമായ സ്‌നിഗ്ധത നല്‍കുന്നു.