ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് കുരുമുളക് ഇല

കുരുമുളക് ഇലയുടെ ഉപയോഗം ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കാനും സഹായിക്കും. 

New Update
d5223ab1-d4d3-4f74-9c86-b984d7050c8d (1)

കുരുമുളക് ഇലകള്‍ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഇവ ആന്റി ബാക്ടീരിയല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ നല്‍കുന്നു. ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ചുമയും ജലദോഷവും കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും വേദന സംഹാരിയായും ഇവ ഉപയോഗിക്കാം. കുരുമുളക് ഇലയുടെ ഉപയോഗം ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കാനും സഹായിക്കും. 

ആന്റിഓക്സിഡന്റ് ഗുണങ്ങള്‍

Advertisment

കുരുമുളക് ഇലയില്‍ വിറ്റാമിന്‍ എ, കരോട്ടിനോയിഡുകള്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കാന്‍സര്‍ സാധ്യത കുറയ്ക്കാനും വീക്കം നിയന്ത്രിക്കാനും സഹായിക്കുന്നു. 

ദഹന സംരക്ഷണം 

ദഹന എന്‍സൈമുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിച്ച് ഹനം മെച്ചപ്പെടുത്താന്‍ കുരുമുളകില സഹായിക്കും. ഇത് ദഹനക്കേട്, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നു. 

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു

കുരുമുളകിലയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു മികച്ച ആന്റിബയോട്ടിക് ആണ്. 

ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളില്‍ ആശ്വാസം

ചുമ, ജലദോഷം, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ ചികിത്സിക്കാന്‍ കുരുമുളകില ഫലപ്രദമാണ്. ഇതിലെ എക്‌സ്‌പെക്ടറന്റ് ഗുണങ്ങള്‍ കഫം നീക്കം ചെയ്യാനും അണുബാധ തടയാനും സഹായിക്കുന്നു. 

ശരീരഭാരം നിയന്ത്രിക്കുന്നു

കുരുമുളകില ശരീരത്തില്‍ ചൂട് ഉത്പാദിപ്പിച്ച് കൊഴുപ്പ് കത്തിക്കുന്ന പ്രക്രിയയായ തെര്‍മോജെനിസിസ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഇത് കൊഴുപ്പ് അടിഞ്ഞു കൂടുന്നത് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും നല്ലതാണ്. 

വീക്കം കുറയ്ക്കുന്നു

കുരുമുളക് അടങ്ങിയിരിക്കുന്ന പൈപ്പെറിന്‍ എന്ന ആന്റി ഇന്‍ഫ്‌ലമേറ്ററി സംയുക്തം സന്ധിവേദനയും വീക്കവും കുറയ്ക്കാന്‍ സഹായിക്കുന്നു. 

Advertisment