വൃക്കയിലെ കല്ലുകള്‍ ഇല്ലാതാക്കാന്‍ കീഴാര്‍നെല്ലി

കീഴാര്‍നെല്ലി എണ്ണ കാച്ചി ഉപയോഗിക്കുന്നത് മുടി വളരാനും കറുക്കാനും സഹായിക്കും. 

New Update
8fa73e11-09dc-4448-8963-fdbe7f388c1a (1)

കീഴാര്‍നെല്ലി കരളിന്റെ ആരോഗ്യത്തിനും വൃക്കയിലെ കല്ലുകളെ ഇല്ലാതാക്കാനും, മഞ്ഞപ്പിത്തം, പ്രമേഹം, ദഹന പ്രശ്‌നങ്ങള്‍ എന്നിവയ്ക്കും പ്രതിവിധി ഉപയോഗിക്കാം. ഇത് ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ്. സമൂലം അരച്ചെടുത്ത് പാലിലോ നാളികേരപ്പാലിലോ ചേര്‍ത്തോ, ഇടിച്ച് പിഴിഞ്ഞ നീര് ഉപയോഗിച്ചോ ഇത് സേവിക്കാം. 

കരള്‍ രോഗങ്ങള്‍

Advertisment

കരളിനെ സംരക്ഷിക്കാനും അതിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും കീഴാര്‍നെല്ലി ഉപയോഗിക്കുന്നു. മഞ്ഞപ്പിത്തം, ഹെപ്പറ്റൈറ്റിസ്, ലിവര്‍ സിറോസിസ് എന്നിവയ്ക്ക് ഇത് ഫലപ്രദമാണ്.

വൃക്കയിലെ കല്ലുകള്‍

വൃക്കയിലെ കല്ലുകള്‍ ഉണ്ടാകുന്നത് തടയാനും നിലവിലുള്ള കല്ലുകളെ ഇല്ലാതാക്കാനും കീഴാര്‍നെല്ലി സഹായിക്കുന്നു. മൂത്രത്തില്‍ കാല്‍സ്യത്തിന്റെ അളവ് കുറയ്ക്കുന്നതു ഇതിന്റെ ഒരു ഗുണമാണ്. 

പ്രമേഹം

പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒരു ഔഷധമായി ഇതിനെ ഉപയോഗിക്കാം. 

ദഹന പ്രശ്‌നങ്ങള്‍

വയറുവേദന, അമിത ആര്‍ത്തവം, ദഹനക്കേട് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കീഴാര്‍നെല്ലി സമൂലം അരച്ച് സേവിക്കുന്നത് ഉത്തമമാണ്. 

ശരീരത്തിലെ വ്രണങ്ങള്‍

ശരീരത്തിലുണ്ടാകുന്ന മുറിവുകള്‍ക്കും വ്രണങ്ങള്‍ക്കും ഇത് ഉപയോഗിക്കാം. ശൈത്യഗുണമുള്ളതുകൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ ശമിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. 

പ്രതിരോധ ശേഷി

ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ കീഴാര്‍നെല്ലി സഹായിക്കും. 

മുടി വളര്‍ച്ച

കീഴാര്‍നെല്ലി എണ്ണ കാച്ചി ഉപയോഗിക്കുന്നത് മുടി വളരാനും കറുക്കാനും സഹായിക്കും. 

Advertisment