/sathyam/media/media_files/2025/10/09/b581c5dc-6254-4a74-92dc-44f17621f906-2025-10-09-11-15-40.jpg)
കഫക്കെട്ടും തലവേദനയും ശമിപ്പിക്കാന്‍ ആവി പിടിക്കുക, ധാരാളം വെള്ളം കുടിക്കുക, ചൂടുവെള്ളം കവിള്‍ കൊള്ളുക, തുളസി, കുരുമുളക്, ഇന്തുപ്പ് ചേര്‍ത്ത വെള്ളം സേവിക്കുക, രാസ്നാദിപ്പൊടി നെറ്റിയില്‍ പുരട്ടുക, അഗസ്ത്യരസായനം, ച്യവനപ്രാശം തുടങ്ങിയ ആയുര്‍വേദ ഔഷധങ്ങള്‍ കഴിക്കുക, നേസല്‍ ഇറിഗേഷന്‍ ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാവുന്നതാണ്.
തിളച്ച വെള്ളം ഒരു പാത്രത്തില്‍ എടുത്ത് തലയില്‍ ഒരു തൂവാല കൊണ്ട് മൂടി ആവി ശ്വസിക്കുന്നത് മൂക്കടപ്പ് കുറയ്ക്കാന്‍ സഹായിക്കും. യൂക്കാലിപ്റ്റസ് അല്ലെങ്കില്‍ പെപ്പര്‍മിന്റ് പോലുള്ള അവശ്യഎണ്ണകളും ഇതില്‍ ചേര്‍ക്കാം. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് കഫം നേര്‍പ്പിക്കാനും തൊണ്ടയിലെ അസ്വസ്ഥത കുറയ്ക്കാനും സഹായിക്കും.
രാസ്നാദിപ്പൊടി ഇളംചൂടുള്ള വെള്ളത്തില്‍ കലര്‍ത്തി നെറ്റിയില്‍ പുരട്ടുന്നത് തലവേദനയും മൂക്കടപ്പും കുറയ്ക്കാന്‍ സഹായിക്കും. ഇന്തുപ്പ് ചേര്‍ത്ത് തിളപ്പിച്ച വെള്ളം കവിള്‍കൊള്ളുന്നത് തൊണ്ടയിലെ അസ്വസ്ഥതയ്ക്ക് ആശ്വാസം നല്‍കും.
തുളസിയിലയും കുരുമുളകും ചേര്‍ത്ത വെള്ളം ഇന്തുപ്പ് ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്. കുട്ടികള്‍ക്ക് മൂക്കടപ്പ് ഉണ്ടെങ്കില്‍ പുളിഞരമ്പ് മുലപ്പാലില്‍ അരച്ച് നെറ്റിയില്‍ പുരട്ടാം. പനിക്കൂര്‍ക്കയില വാട്ടിയത് നെറുകയില്‍ വയ്ക്കുന്നതും ഫലപ്രദമാണ്.