പ്രമേഹം നിയന്ത്രിക്കാന്‍ വേങ്ങ

മോണവീക്കം, പല്ലുവേദന തുടങ്ങിയവയ്ക്ക് പരിഹാരമായും ഇതിനെ ഉപയോഗിക്കാം.

New Update
564dc61c-6529-41d7-b603-73e424fb7488

വേങ്ങയുടെ ഔഷധഗുണങ്ങള്‍ ഏറെയാണ്. ഇതിന്റെ കറ രക്തശുദ്ധീകരണത്തിനും പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ശരീരഭാരം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും വേങ്ങ ഉപയോഗിക്കാറുണ്ട്. കൂടാതെ, ത്വക്ക് രോഗങ്ങള്‍, മോണവീക്കം, പല്ലുവേദന തുടങ്ങിയവയ്ക്ക് പരിഹാരമായും ഇതിനെ ഉപയോഗിക്കാം.
 
വേങ്ങയുടെ കറ രക്തം ശുദ്ധീകരിക്കാന്‍ സഹായിക്കും. ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുന്നു. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഔഷധക്കൂട്ടുകളില്‍ ഉപയോഗിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

Advertisment

വരട്ടു ചൊറി പോലുള്ള ത്വക്ക് രോഗങ്ങള്‍ക്ക് ശമനമുണ്ടാക്കാന്‍ വേങ്ങയുടെ തൊലിയും ഇലയും ഉപയോഗിക്കാം. മോണവീക്കത്തിനും പല്ലുവേദനയ്ക്കും ഇത് ഫലപ്രദമായ ഔഷധമാണ്. അതിസാരം പോലുള്ള പ്രശ്‌നങ്ങള്‍ക്കും വേങ്ങയുടെ കറ ഉപയോഗിക്കാം. 

Advertisment