New Update
/sathyam/media/media_files/2026/01/22/fotojet-2023-12-19t190548-005_1200x675xt-2026-01-22-23-39-43.jpg)
കറുവപ്പട്ട വെള്ളം ദഹന എന്‍സൈമുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ഗ്യാസ്, വീക്കം തുടങ്ങിയ ദഹന പ്രശ്‌നങ്ങള്‍ ലഘൂകരിക്കുകയും ചെയ്യുന്നു. ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും കരളിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
Advertisment
ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ശരീരത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്താനും കോശങ്ങളുടെ കേടുപാടുകള്‍ കുറയ്ക്കാനും സഹായിക്കുന്നു. ഇന്‍സുലിന്റെ പ്രതികരണം മെച്ചപ്പെടുത്തി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.
പതിവായി കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ദഹനപ്രക്രിയയെ മെച്ചപ്പെടുത്തുകയും മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us