/sathyam/media/media_files/2025/09/10/oip-1-2025-09-10-16-08-11.jpg)
ശരീരത്തില്‍ വെള്ളത്തിന്റെ അളവ് കുറയുകയാണെങ്കില്‍ തലകറക്കം ഉണ്ടാകാം. തലകറക്കം ഉണ്ടാകുന്ന സമയത്ത് അധികമായി ക്ഷീണം തോന്നുകയോ, ദാഹം തോന്നുകയോ, മൂത്രം ഒഴിക്കുന്നതിന്റെ അളവ് കുറയുകയോ ചെയ്യുകയാണെങ്കില്‍ ധാരാളം വെള്ളം കുടിക്കണം. അത് വഴി ശരീരത്തിലെ ജലത്തിന്റെ അളവ് നില നിര്‍ത്താന്‍ സഹായിക്കുകയും തലകറക്കം കുറയ്ക്കുകയും ചെയ്യും.
സഞ്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന ശര്‍ദ്ദിലും, തലകറക്കവും കുറയ്ക്കാന്‍ ഇഞ്ചി കഴിയ്ക്കുന്നത് സഹായിക്കും. മാത്രമല്ല ഗര്‍ഭിണികള്‍ക്ക് ഉണ്ടാകുന്ന ശര്‍ദ്ദിലും തലകറക്കവും കുറയ്ക്കാനും ഇഞ്ചി സഹായിക്കാറുണ്ട്.
ഇഞ്ചി ഭക്ഷണത്തിലോ ചായയിലോ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്. നിങ്ങള്‍ ഗര്‍ഭിണിയാണെങ്കില്‍ എന്തെങ്കിലും മരുന്നായി കഴിക്കുന്നതിന് ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടേണ്ടത് അത്യാവശ്യമാണ്.
വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ക്ഷീണം കുറയ്ക്കാനും തലകറക്കം കുറയ്ക്കാനും സഹായിക്കും. തല അധികമായി അനക്കിയത് മൂലം ഉണ്ടാകുന്ന തലകറക്കം കുറയ്ക്കാനും വിറ്റാമിന് സി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. ഓറഞ്ച്, മധുരനാരങ്ങ, സ്‌ട്രോബറി, ക്യാപ്‌സിക്കും എന്നിവയില്‍ ധാരാളമായി വിറ്റാമിന് സി ഉണ്ട്
രക്തക്കുഴലുകളുടെ ഇലാസ്റ്റിസിറ്റി നിലനിര്‍ത്താന്‍ വൈറ്റമിന്‍ ഇ സഹായിക്കും. രക്തയോട്ടം കുറയുന്നത് മൂലമുണ്ടാകുന്ന തലകറക്കം കുറയ്ക്കാന്‍ വൈറ്റമിന്‍ ഇ അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നത് സഹായിക്കും. വീറ്റ് ജേം, ബദാം, കശുവണ്ടി പരിപ്പ് തുടങ്ങിയവ, കിവി, ചീര എന്നിവയില്‍ ധാരാളമായി വൈറ്റമിന്‍ ഇ കാണാറുണ്ട്.