കാട്ടുപാവയ്ക്കയില്‍ വൈറ്റമിന്‍ സി ധാരാളം

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് നല്ലൊരു ഭക്ഷണമാണ്. 

New Update
bittergourd_11zon

വൈറ്റമിന്‍ സി ധാരാളമടങ്ങിയ കാട്ടുപാവയ്ക്ക രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും വൈറല്‍ അണുബാധകളെ പ്രതിരോധിക്കാനും സഹായിക്കുന്നു. കലോറി കുറഞ്ഞതും നാരുകള്‍ നിറഞ്ഞതുമായതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് നല്ലൊരു ഭക്ഷണമാണ്. 

Advertisment

ആന്റിഓക്സിഡന്റുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഇത് രക്തം ശുദ്ധീകരിക്കുകയും ചര്‍മ്മത്തിലെ അണുബാധകളും മുഖക്കുരുവും പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാനും സഹായിക്കുന്നു. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കുന്ന പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. കരളില്‍ നിന്ന് വിഷാംശങ്ങളെ പുറന്തള്ളാന്‍ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ ഉറവിടമാണ് കാട്ടുപാവയ്ക്ക.

Advertisment