/sathyam/media/media_files/2026/02/04/bobi-worlds-oldest-dog-051223-2-1e48af38d1114fabb84ee7adcf54a82d-2026-02-04-00-00-58.jpg)
പേവിഷബാധയുടെ പ്രധാന ലക്ഷണങ്ങള്‍ തലവേദനയോടുകൂടിയ പനി, ഉറക്കമില്ലായ്മ, പെരുമാറ്റത്തിലെ മാറ്റങ്ങള്‍, വെള്ളത്തോടും കാറ്റിനോടുമുള്ള പേടി എന്നിവയാണ്.
പേവിഷബാധ സാധാരണയായി മൂന്ന് ഘട്ടങ്ങളായാണ് പ്രകടമാകുന്നത്.
ഒന്നാം ഘട്ടം (പ്രോഡോര്‍മല്‍ ഘട്ടം): കടിയേറ്റ ഭാഗത്ത് ചൊറിച്ചില്‍, മരവിപ്പ്, തലവേദന, തൊണ്ടവേദന എന്നിവ ഉണ്ടാകാം.
രണ്ടാം ഘട്ടം: ഉത്കണ്ഠ, ഉറക്കമില്ലായ്മ, വിഭ്രാന്തി, ശബ്ദവ്യത്യാസം, വിറയല്‍, ശ്വാസതടസ്സം എന്നിവ ഉണ്ടാകും. വെള്ളം കാണുമ്പോഴോ കാറ്റ് അടിക്കുമ്പോഴോ രോഗി അസ്വസ്ഥനാകാം (ഹൈഡ്രോഫോബിയ).
മൂന്നാം ഘട്ടം: തളര്‍ച്ച, അപസ്മാരം, ശ്വാസതടസ്സം എന്നിവയോടുകൂടി രോഗി ബോധരഹിതരാകുകയും അവസാനം മരണപ്പെടുകയും ചെയ്യും.
പട്ടി കടിക്കുകയോ മാന്തുകയോ ചെയ്താല്‍ ഉടന്‍ തന്നെ സോപ്പുപയോഗിച്ച് മുറിവ് 15 മിനിറ്റെങ്കിലും നന്നായി കഴുകി വൃത്തിയാക്കണം. ഉടന്‍ തന്നെ അടുത്തുള്ള ഡോക്ടറെ കണ്ട് പ്രതിരോധ കുത്തിവെയ്പ് എടുക്കണം. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതുവരെ കാത്തിരിക്കരുത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us